National

കന്ദമാലിലെ പുതിയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഭക്തജനപ്രവാഹം

Sathyadeepam

ഒറീസയിലെ കന്ദമാലില്‍ ദറിംഗ്ബാദി ഇടവകയുടെ കുരിശുപള്ളിയായി സ്ഥാപിക്കപ്പെട്ട മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ തിരുനാളില്‍ ഭക്തജനത്തിരക്ക്. മലമുകളില്‍ സ്ഥാപിതമായിരിക്കുന്ന തീര്‍ത്ഥകേന്ദ്രത്തിലെ തിരുക്കര്‍മ്മങ്ങളില്‍ കട്ടക്ക് – ഭുവനേശ്വര്‍ ആര്‍ച്ചുബിഷ പ് ജോണ്‍ ബറുവ മുഖ്യകാര്‍മ്മികനായിരുന്നു. മുപ്പതോളം വൈദികരും ഇരുപത്തഞ്ചോളം സന്യാസിനികളും പതിമൂവായിരത്തോളം ജനങ്ങളും പങ്കെടുത്തു.
പരി. മാതാവ് പ്രത്യക്ഷപ്പെട്ടു എന്നു കരുതുന്ന ദേവാലയം സ്ഥാപിച്ചിരിക്കുന്നത്. 1994-ലാണ് ഇതിനാസ്പദമായ സംഭവം. കമല ദേവി എന്ന സ്ത്രീ മലനിരകളില്‍ വിറകു ശേഖരിക്കാന്‍ പോയപ്പോഴാണ് പരി. മാതാവിനെ കണ്ടതായി സാക്ഷ്യപ്പെടുത്തുന്നത്. അവിടെ ഒരു ദേവാലയം പണിയണമെന്ന് മാതാവ് ആവശ്യപ്പെട്ടത്രെ. ഇക്കാര്യം അയല്‍വാസിയോടു പറഞ്ഞെങ്കിലും അവര്‍ ചിരിച്ചു തള്ളി. പിന്നീട് 12 വയസ്സുള്ള അജ്ഞാതനായ ഒരു ബാലന്‍ കമല ദേവിയെ വീണ്ടും മലമുകളിലേക്കു കൊണ്ടുപോയി. അവിടെ അവര്‍ മാതാവിനെ വീണ്ടും കണ്ടെന്നും ദേവാലയം നിര്‍മ്മിക്കണമെന്ന ആവശ്യം മാതാവ് ആവര്‍ത്തിച്ചെന്നും കമല ദേവി പറയുന്നു. ഇടവക വികാരിയെ വിവരമറിയിച്ചപ്പോള്‍ മാതാവിന്‍റെ ഒരു ഗ്രോട്ടോ അവിടെ സ്ഥാപിക്കാന്‍ അദ്ദേഹം തയ്യാറായി. പിന്നീട് പല അത്ഭുതങ്ങളും അവിടെ നടക്കുന്നതായി പലരും സാക്ഷ്യപ്പെടുത്തി. അതേത്തുടര്‍ന്ന് 2011-ല്‍ ദേവാലയം സ്ഥാപിക്കുകയും ദിവ്യബലിയര്‍പ്പണം ആരംഭിക്കുകയും ചെയ്തു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്