National

കന്ദമാലില്‍ സിബിസിഐയുടെ സഹായഹസ്തം

Sathyadeepam

ഒറീസയിലെ കന്ദമാലില്‍ ക്രൈസ്തവര്‍ക്കെതിരായ കലാപത്തില്‍ ഇരകളായ കാത്തലിക് ബിഷപസ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ വനിതാ കൗണ്‍സിലിന്‍റെ സഹായം. കന്ദമാലിലെ റെയ്ക്യ ഇടവകയിലെ ഏതാനും സ്ത്രീകള്‍ക്ക് തയ്യല്‍ മെഷീന്‍ നല്‍കിക്കൊണ്ടാണ് സിബിസിഐ വനിതാ കൗണ്‍സിലിന്‍റെ സഹായവിതരണത്തിനു തുടക്കമായത്. കന്ദമാലില്‍ ഇരകളായവര്‍ക്ക് ആശ്വാസം പകര്‍ന്നു കൊടുക്കുകയും അവകാശങ്ങള്‍ക്കായി നിലകൊള്ളാന്‍ പ്രാപ്തരാക്കുകയും ചെയ്യുകയെന്നത് നമ്മുടെ കടമായാണെന്ന് സഹായ വിതരണത്തിനു നേതൃത്വം നല്‍കിയ സിബിസിഐ വനിതാ കൗണ്‍സില്‍ സെക്രട്ടറി സിസ്റ്റര്‍ അലീഷ നടുക്കുടിയില്‍ പറഞ്ഞു. അതിക്രമങ്ങള്‍ അരങ്ങേറി 10 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കന്ദമാലില്‍ വേണ്ടത്ര പുരോഗതി കൈവന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു. പല പ്രദേശങ്ങളിലും പള്ളികളും ഭവനങ്ങളും പുനര്‍നിര്‍മ്മിക്കപ്പെട്ടിട്ടില്ല. കുട്ടികളുടെ പഠനത്തിനുള്ള സാധ്യതകളും മെച്ചപ്പെട്ടിട്ടില്ല. യുവാക്കളുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്. പലായനം ചെയ്ത വനിതകള്‍ക്കാകട്ടെ തൊഴിലൊന്നുമില്ല. വീടും വസ്തുവകകളും നഷ്ടപ്പെട്ട ജനങ്ങളില്‍ ഭൂരിഭാഗവും വനത്തെ ആശ്രയിച്ചാണു കഴിയുന്നതെന്നും സിസ്റ്റര്‍ തലീഷ വ്യക്തമാക്കി. സിബിസിഐ വിമെന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ ബിഷപ് ഡോ. ജേക്കബ് ബര്‍ണബാസ് അടക്കം 22 പ്രതിനിധികളാണ് കന്ദമാല്‍ സന്ദര്‍ശിച്ചു സഹായങ്ങള്‍ വിതരണം ചെയ്തത്. കട്ടക്ക് – ഭുവനേശ്വര്‍ ആര്‍ച്ചുബിഷപ് ഡോ. ജോണ്‍ ബറുവ സിബിസിഐയുടെ സഹായങ്ങള്‍ക്കു നന്ദി പറഞ്ഞു.

image

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്

പോളിഷ് അല്‍മായ മിഷനറി അള്‍ത്താരയിലേക്ക്