National

റവന്യൂ വകുപ്പ് ബദല്‍ സര്‍ക്കാരാകാന്‍ ശ്രമിക്കുന്നു: ഇന്‍ഫാം

Sathyadeepam

മൂന്നാറിലെ ഭൂമാഫിയകളെ സംരക്ഷിക്കുവാന്‍ മലയോരങ്ങളിലെ കുടിയേറ്റ ജനതയെ ഒന്നാകെ തെരുവിലേക്ക് തള്ളിവിടുന്ന റവന്യൂ വകുപ്പിന്‍റെ കുത്സിതബുദ്ധിയാണ് 2019 ആഗസ്റ്റ് 22-ന് ഇറക്കിയ ഇടുക്കി ജില്ലയിലെ നിര്‍മ്മാണ നിരോധന ഉത്തരവിന് പിന്നിലെന്ന് ഇന്ത്യന്‍ ഫാര്‍മേഴ്സ് മൂവ്മെന്‍റ് (ഇന്‍ഫാം) ആരോപിച്ചു. ഭൂവിനിയോഗം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതും നിയമം നിര്‍മ്മിക്കേണ്ടതും ജനപ്രതിനിധികളടങ്ങുന്ന നിയമസഭയാണെന്നിരിക്കെ ഉദ്യോഗസ്ഥ ഭൂമാഫിയ സംഘങ്ങളുടെ ചട്ടുകങ്ങളായി കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട് ഭരണസംവിധാനങ്ങള്‍ അധഃപതിച്ചിരിക്കുന്നു.

ഉല്പാദനക്കുറവും വിലത്തകര്‍ച്ചയുംമൂലം പട്ടയഭൂമിയില്‍ കൃഷി മാത്രം ചെയ്ത് ഉപജീവനം നടത്താന്‍ സാധിക്കാത്ത അവസ്ഥയില്‍ ജീവിക്കാന്‍ മറ്റു വരുമാനമാര്‍ഗ്ഗങ്ങള്‍ കര്‍ഷകര്‍ തേടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം കൂടുതല്‍ കുരുക്കിടുന്നത് ശരിയല്ല. ഇതിനോടകം നല്‍കിയ പട്ടയങ്ങള്‍ പലതും റദ്ദ് ചെയ്യാനുള്ള ആസൂത്രിത നീക്കമാണ് ഈ ഉത്തരവിന്‍റെ പിന്നില്‍. ഭൂവിനിയോഗ ഉത്തരവിന്മേല്‍ സര്‍ക്കാര്‍ പുനഃര്‍ചിന്തയ്ക്ക് തയ്യാറാകണം. സര്‍ക്കാരിന്‍റെ ഇത്തരം ജനവിരുദ്ധ ഉത്തരവുകള്‍ക്കെതിരെ കര്‍ഷക പ്രസ്ഥാനങ്ങളും പൊതുസമൂഹവുമുണരണമെന്നും ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഇന്‍ഫാം പിന്തുണ നല്‍കുമെന്നും ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്