National

കൃഷിവകുപ്പ് കര്‍ഷകരെ വഞ്ചിക്കുന്നു: ഇന്‍ഫാം

Sathyadeepam

കര്‍ഷകരെയും കാര്‍ഷികമേഖലയെയും സംരക്ഷിക്കുവാന്‍ ശ്രമിക്കാതെ നിരന്തരം പ്രഖ്യാപനങ്ങള്‍ നടത്തി കര്‍ഷകരെ വഞ്ചിക്കുന്ന സംസ്ഥാന കൃഷിവകുപ്പ് സമ്പൂര്‍ണ്ണ പരാജയമാണെന്ന് കര്‍ഷകരുടെ ദേശീയ സമിതിയായ ഇന്‍ഫാം അഭിപ്രായപ്പെട്ടു. പ്രളയത്തിലും പ്രകൃതിദുരന്തത്തിലുംപെട്ട കര്‍ഷകര്‍ക്ക് ദുരിതാശ്വാസമല്ല നഷ്ടപരിഹാരമാണ് വേണ്ടത്. 10000 രൂപയുടെ പ്രഖ്യാപിത ദുരിതാശ്വാസം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്നതിലും കാര്‍ഷികമേഖലയിലെ നഷ്ടങ്ങള്‍ നിര്‍ണ്ണയിക്കുന്നതിലും വന്‍ ഉദ്യോഗസ്ഥവീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.

കാര്‍ഷികകടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടും ജപ്തിനടപടികളുമായി ബാങ്കുകള്‍ നീങ്ങുന്നത് ധിക്കാരപരമാണ്. സര്‍ഫാസി നിയമം അട്ടിമറിച്ച് കര്‍ഷകദ്രോഹം തുടരുന്നു. വിലത്തകര്‍ച്ചയും കടക്കെണിയും മൂലം കര്‍ഷക ആത്മഹത്യകള്‍ കേരളത്തില്‍ ആവര്‍ത്തിക്കുമ്പോള്‍ മുഖംതിരിഞ്ഞു നില്‍ക്കുന്ന സംസ്ഥാന കൃഷിമന്ത്രാലയത്തിന്‍റെ ദ്രോഹനിലപാട് എതിര്‍ക്കപ്പെടേണ്ടതാണ്. നെല്‍കൃഷി വ്യാപിപ്പിക്കണമെന്ന് പ്രസംഗിക്കുന്നവര്‍ കര്‍ഷകര്‍ക്ക് നെല്‍വിത്തുനല്‍കാതെ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുവാന്‍ ഉപദേശിക്കുന്നതില്‍ നീതീകരണമില്ല. പുഞ്ചകൃഷിക്ക് ഏക്കറൊന്നിന് 50 കിലോ ഗ്രാം വിത്ത് സൗജന്യമായി നല്‍കുമെന്ന കൃഷിമന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി മാറി.

കര്‍ഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്‍റെ ആഭിമുഖ്യത്തില്‍ കാര്‍ഷികമേഖലയിലെ ഇന്നത്തെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും തുടര്‍ നടപടി കള്‍ക്കുമായി നവംബര്‍ 2-ന് കൊച്ചിയില്‍ വിവിധ കര്‍ഷകസംഘടനാനേതാക്കളുടെ സമ്മേളനം ചേരുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ അറിയിച്ചു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്