National

സമാധാനവും പ്രത്യാശയും പ്രഘോഷിക്കുന്ന ആഗോള സംഗീത ആല്‍ബം

Sathyadeepam

കല്‍ക്കട്ട : കല്‍ക്കട്ടയിലെ ഡോണ്‍ ബോസ്‌കോ സ്‌കൂളിന്റെ ആഭിമുഖത്തില്‍ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പരത്തുന്ന ഒരു സംഗീത ആല്‍ബം ആഗോള തലത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ സംഗീത വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് ഇതു തയ്യാറാക്കിയത്.

'നമ്മളാണു ലോകം' എന്ന പേരില്‍ പുറത്തിറക്കിയ ആറു മിനിറ്റു ദൈര്‍ഘ്യമുള്ള വീഡിയോയില്‍ 32 രാജ്യങ്ങളില്‍ നിന്നുള്ള 80 ആര്‍ട്ടിസ്റ്റുകളുടെ പങ്കാളിത്തമുണ്ടെന്ന് ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ സംഗീത വിഭാഗം മേധാവി പീറ്റര്‍ ഗോമസ് പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോകവ്യാപകമായി ലോക്ഡൗണ്‍ ശക്തമായ കഴിഞ്ഞ മെയ് മാസത്തിലാണ് ഈ ആശയം രൂപപ്പെട്ടതെന്നും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രസീലിലെ മാര്‍ട്ടിനോ സിനോയാണ് സംഗീത ആല്‍ബത്തിന്റെ സങ്കലനം നിര്‍വ്വഹിച്ചിരിക്കുന്നത്.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്