വിശുദ്ധ എമറന്‍സിയാന (304) : ജനുവരി 23

വിശുദ്ധ എമറന്‍സിയാന (304) : ജനുവരി 23

ക്രിസ്തു ലോകത്തിന്റെ മുഴുവന്‍ രക്ഷകനാണ്. സ്‌നേഹത്തിന്റെ സുവിശേഷമാണ് അവിടുന്ന് ലോകത്തിനു നല്‍കിയത്. ദാഹിക്കുന്നവന് ഒരിറ്റു ജലം നല്‍കാനുളള സന്മനസ്സെങ്കിലുമുണ്ടായിരുന്നാല്‍ മതി രക്ഷപെടാന്‍. അവിടുന്നു വഴിയും സത്യവും ജീവനുമാണ്.

റോമന്‍ രക്തസാക്ഷികളുടെ ലിസ്റ്റില്‍ എമറന്‍സിയാനയുടെ പേരുമുണ്ട്. വി. ആഗ്നസിന്റെ സമ്രപായക്കാരിയും സഹോദരിയെപ്പോലെയുമായിരുന്നു. വി. ആഗ്നസിന്റെ സ്വാധീനത്താല്‍ ക്രിസ്തുവിനെ അറിഞ്ഞിരുന്നെങ്കിലും മാമ്മോദീസ സ്വീകരിച്ചിരുന്നില്ല. ഒരിക്കല്‍ വി. ആഗ്നസിന്റെ കല്ലറയ്ക്കടുത്തു പ്രാര്‍ത്ഥിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ ശത്രുക്കള്‍ കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു. അങ്ങനെ രക്തത്താലുള്ള മാമ്മൊദീസാ സ്വീകരിച്ചുകൊണ്ട് ആ കന്യക സ്വര്‍ഗ്ഗത്തിലേക്കു പോയി.
റോമില്‍ ഈ കന്യകയുടെ മൃതശരീരം അടക്കിയിരിക്കുന്ന സ്ഥലത്താണ് സെന്റ് ആഗ്നസിന്റെ നാമധേയത്തിലുള്ള ബസിലിക്ക പണിതീര്‍ത്തിരിക്കുന്നത്. പിന്നീട് വി. എമറന്‍സിയാനയുടെയും തിരുശേഷിപ്പുകള്‍ ഈ ബസലിക്കായിലേക്കു മാറ്റപ്പെട്ടു.
ക്രിസ്തു ലോകത്തിന്റെ മുഴുവന്‍ രക്ഷകനാണ്. സ്‌നേഹത്തിന്റെ സുവിശേഷമാണ് അവിടുന്ന് ലോകത്തിനു നല്‍കിയത്. ദാഹിക്കുന്നവന് ഒരിറ്റു ജലം നല്‍കാനുളള സന്മനസ്സെങ്കിലുമുണ്ടായിരുന്നാല്‍ മതി രക്ഷപെടാന്‍. അവിടുന്നു വഴിയും സത്യവും ജീവനുമാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org