National

ഫാ.ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി പ്രത്യാശയോടെ പ്രാര്‍ത്ഥിക്കുക, പ്രയത്നിക്കുക – മാര്‍ ജോര്‍ജ് ആലഞ്ചേരി

Sathyadeepam

ലോകത്തിന്‍റെ ദുഖമായി മാറുന്ന തീവ്രവാദത്തെ പ്രതിരോധിക്കാന്‍ സ്നേഹത്തിന്‍റെയും മതസൗഹാര്‍ദത്തിന്‍റെയും സംസ്കാരം വളര്‍ത്തണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. ഫാ. ടോം ഉഴുന്നാലില്‍ ബന്ദിയാക്കപ്പെട്ടതിന്‍റെ ഒന്നാം വാര്‍ഷിക ദിനമായ മാര്‍ച്ച് 4-ന് കേരള കത്തോലിക്കാ മെത്രാന്‍സമിതിയും (കെസിബിസി) സലേഷ്യന്‍ സഭയുടെ (എസ്ഡിബി) ബംഗളൂരു പ്രോവിന്‍സും സംയുക്ത മായി കൊച്ചിയില്‍ നടത്തിയ പ്രാര്‍ഥനാ സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫാ. ടോം ഉഴുന്നാലില്‍ ബന്ദിയാക്കപ്പെട്ടതില്‍ ദൈവത്തിന്‍റെ പദ്ധതിയുണ്ടെന്നു വിശ്വസിക്കാനും പ്രത്യാശയോടെ അദ്ദേഹത്തിന്‍റെ മോചനത്തിനായി പ്രയത്നിക്കാനും പ്രാര്‍ഥിക്കാനും നമുക്കു സാധിക്കണം. ടോമച്ചനെപ്പോലെ സഭയില്‍ വേദനയനുഭവിക്കുന്ന എല്ലാവരുടെയും നൊമ്പരങ്ങളില്‍ ദൈവഹിതത്തിന്‍റെ നിര്‍വഹണമാണു നാം ദര്‍ശിക്കേണ്ടത്. ക്രിസ്തുവിന്‍റെ പീഡാസഹനവും മരണവും ഉയിര്‍പ്പും ദൈവഹിതമായിരുന്നു. ക്രിസ്തുവിന്‍റെ പീഡാസഹനം പലര്‍ക്കും മാനസാന്തരമുണ്ടാക്കിയപോലെ ടോമച്ചനെ ബന്ദികളാക്കിയവരുടെ മാനസാന്തരത്തിനായും നാം പ്രാര്‍ഥിക്കണം.
ഫാ. ടോമിന്‍റെ മോചനത്തിനായി കേന്ദ്രസര്‍ക്കാരിന്‍റെ നടപടികള്‍ വേഗത്തിലും കാര്യക്ഷമവുമാകണമെന്നു സിബിസിഐ പ്രസിഡന്‍റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. ഭാരതത്തിലെ പൗരന്‍ എന്ന നിലയില്‍ അച്ചനെ മോചിപ്പിക്കാന്‍ ഭാര തസര്‍ക്കാരിനു കടമയുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരെടുക്കുന്ന നടപടികള്‍ അറിയാന്‍ പൊതുസമൂഹത്തിന് അവകാശവുണ്ട്. ഫാ. ടോം ഉഴുന്നാലിലില്‍ ബന്ദിയാക്കപ്പെട്ടതില്‍ ഫ്രാന്‍സിസ് പാപ്പ അതീവദുഃഖിതനാണ്. മോചനത്തിനായി സാധ്യമായ ഇടപെടലുകള്‍ വത്തിക്കാന്‍ നടത്തുന്നുണ്ട്.
എറണാകുളം ടൗണ്‍ഹാളില്‍ നടന്ന സമ്മേളനത്തില്‍ കെസി ബിസി പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. എം.സൂസപാക്യം അധ്യക്ഷത വഹിച്ചു. ഫാ. ഉഴുന്നാലിലിനെപ്പോലുള്ളവര്‍ സഭയിലുണ്ടെന്നതു സഭയ്ക്കു മുഴുവന്‍ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ശുഭാപ്തിവിശ്വാസത്തോടെ അച്ചന്‍റെ മോചനത്തിനായി പ്രാര്‍ഥിക്കാന്‍ നമുക്കു സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, എംപി മാരായ കെ.വി. തോമസ്, ജോസ് .കെ മാണി, എംഎല്‍എമാരായ ഹൈബി ഈഡന്‍, പി.ടി തോമ സ്, ജോണ്‍ ഫെര്‍ണാണ്ടസ്, ബം ഗളൂരു സലേഷ്യന്‍ പ്രൊവിന്‍ഷ്യല്‍ ഫാ.ജോയ്സ് തോണിക്കുഴിയില്‍, വൈസ് പ്രൊവിന്‍ഷ്യല്‍ ഫാ. ജോ സ് കോയിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. ടോമിന്‍റെ മോചനശ്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും നിവേദ നം നല്‍കുന്നതിനുള്ള നിവേദനത്തിലെ ഒപ്പുശേഖരണത്തിന്‍റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.

image

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം