National

ഫാ. ഗബ്രിയേല്‍ ചിറമ്മലിന് അശ്രുപൂജ

Sathyadeepam

അമല കാന്‍സര്‍ ആശുപത്രി സ്ഥാപക ഡയറക്ടറും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ-സാമൂഹിക പ്രസ്ഥാനങ്ങളുടെ അമരക്കാരനുമായിരുന്ന അന്തരിച്ച പദ്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ ചിറമ്മല്‍ സിഎംഐക്ക് ആയിരങ്ങളുടെ അശ്രുപൂജ. 103 വയസ്സായിരുന്നു. അമല ആശുപത്രി കോമ്പൗണ്ടിലെ അമലഭവനില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി സംസ്കാരചടങ്ങുകളില്‍ മുഖ്യകാര്‍മികനായി.

1968 ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച കോളജുകളിലൊന്നായി യുജിസി കണ്ടെത്തിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തിയതിനു പിറകില്‍ ഗബ്രിയേലച്ചന്‍റെ ഒരു വ്യാഴവട്ടക്കാലത്തെ പ്രയത്നമുണ്ട്. 1975-ല്‍ വിരമിച്ച ഫാ. ഗബ്രിയേല്‍ മൂന്നു വര്‍ഷത്തിനു ശേഷം 1978- ലാണ് തൃശൂരില്‍ അമല കാന്‍സര്‍ ആശുപത്രിക്കു രൂപം നല്കിയത്.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്