National

ഫാ. ഉഴുന്നാലിലുമായുള്ള കൂടിക്കാഴ്ച അസാധാരണമായ അനുഭവം – കര്‍ദിനാള്‍ ഓസ്വാള്‍ഡ്

Sathyadeepam

റോമില്‍ ഫാ. ടോം ഉഴുന്നാലിലുമായി താന്‍ നടത്തിയ കൂടിക്കാഴ്ചയെ "അസാധാരാണമായ അനുഭവം" എന്നു വിശേഷിപ്പിച്ച് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. ദൈവത്തിന്‍റെ സാന്നിധ്യമായിട്ടാണ് ഫാ. ഉഴുന്നാലില്‍ കടന്നു വന്നത്. തകര്‍ന്ന ഒരു മനുഷ്യനായിട്ടായിരിക്കുമോ അദ്ദേഹം തിരിച്ചുവരുക എന്നു ഞാന്‍ ഭയപ്പെട്ടിരുന്നു. പക്ഷേ അങ്ങനെയല്ല, അത് വിശ്വാസത്തിന്‍റെയും കൃപയുടെയും നിമിഷങ്ങളായിരു ന്നു – കര്‍ദിനാല്‍ ഗ്രേഷ്യസ് പറഞ്ഞു.

യേശുവിന്‍റെ മഹത്ത്വം സകലരോടും ഉദ്ഘോഷിക്കുവിന്‍ എന്നാണ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയില്‍ ഫാ. ടോം പറഞ്ഞ വാക്കുകളെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. ഫാ. ടോം മാര്‍പാപ്പയെ സന്ദര്‍ശിച്ച അപരാഹ്നത്തില്‍ താന്‍ മാര്‍പാപ്പയെ കണ്ടിരുന്നുവെന്നും ഫാ. ടോം തന്നെ വളരെയേറെ സ്വാധീനിച്ചതായി മാര്‍പാപ്പ വ്യക്തമാക്കിയെന്നും കര്‍ദിനാള്‍ ടോപ്പോ ഒരു വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മാര്‍പാപ്പയുടെ ഉപദേശകസമിതിയില്‍പ്പെട്ട കര്‍ദിനാള്‍മാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ റോമില്‍ എത്തിയതായിരുന്നു മുംബൈ ആര്‍ച്ചുബിഷപ്പായ കര്‍ദിനാള്‍ ഗ്രേഷ്യസ്.

വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ V (1215-1296) : മെയ് 19

സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു

മരിയന്‍ ദര്‍ശനങ്ങളെക്കുറിച്ചുള്ള പുതിയ വത്തിക്കാന്‍ രേഖ ഉടന്‍