National

കോവിഡ്: കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ മഹാരാഷ്ട്രയില്‍

sathyadeepam

മുംബൈ: കേരളത്തിലെ തലശ്ശേരി അതിരൂപതയില്‍ നിന്നുള്ള ഏതാനും ആരോഗ്യപ്രവര്‍ത്തകര്‍ മഹാരാഷ്ട്രയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. സത്താറ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്കാണ് കേരളത്തില്‍നിന്നുള്ള 32 നഴ്‌സുമാര്‍ ഡെപ്യുട്ടേഷനില്‍ എത്തിയിട്ടുള്ളത്. സത്താറ ജില്ലാ കളക്ടറും മറ്റ് ഉദ്യോഗസ്ഥരും ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ഏറെ സന്തുഷ്ടി പ്രകടിപ്പിച്ചതായി സത്താറ പഞ്ചാഗ്നിയിലുള്ള റെഡ് ക്രോസ് സൊസൈറ്റിയുടെ ബെല്‍ എയര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ടോമി കരിയിലകുളം പറഞ്ഞു. ജില്ലയിലെ വിവിധ ആശുപത്രി കളില്‍ സേവനം ചെയ്യുന്നതിനു മുന്‍പ് കേരളത്തില്‍ നിന്നെത്തിയ നഴ്‌സുമാര്‍ക്ക് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പരിശീലനം നല്‍കിയത് ബെല്‍ എയര്‍ ഹോസ്പിറ്റലിലായിരുന്നു. ഈ ആശുപത്രിയിലെ 200 കിടക്കകളില്‍ 75 എണ്ണവും കോവിഡ് രോഗികള്‍ക്കായി മാറ്റി വച്ചിരിക്കുകയാണ്.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16