National

കോവിഡ് : നാലു ദിവസത്തിനിടെ മരണപ്പെട്ടത് 15 കത്തോലിക്കാ പുരോഹിതർ

Sathyadeepam

ഏപ്രിൽ 19 മുതൽ 23 വരെയുള്ള നാലു ദിവസം കൊണ്ട് 15 കത്തോലിക്കാ വൈദികർ ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരണപ്പെട്ടതായി മാറ്റേഴ്സ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഒരു മാസത്തിൽ ആകെ ഇരുപതോളം വൈദികർ കോവിഡ് മൂലം മരിച്ചിരുന്നു.

നാഗ്പൂർ അതിരൂപതാ വൈദികനും മലയാളിയുമായ ഫാ. ലിജോ തോമസ് ആണ് ഒടുവിൽ വിട പറഞ്ഞത്. 38 വയസ്സു മാത്രമേ അദ്ദഹത്തിനുണ്ടായിരുന്നുള്ളൂ. ഏപ്രിൽ 23 നു വൈകീട്ട് ചന്ദ്രപുർ ക്രൈസ്റ്റ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ മരണം.

ഫാ. ലിജോ തോമസ് (38)

ഝാർഖണ്ഡിലെ ദുംക രൂപതയിലെ ഫാ. ക്രിസ്തുദാസ് ( 58 ), ഈശോസഭ മധുര പ്രൊവിൻസിലെ ഫാ. ശ്രീനിവാസൻ , മുംബൈ പ്രൊവിൻസിലെ ഫാ.ദിയാഗോ ഡിസൂസ, ഭോപാൽ അതിരൂപതയിലെ ഫാ. അരുൾ സ്വാമി, ബാംഗ്ലൂർ അതിരൂപതയിലെ ഫാ. മാർട്ടിൻ ആന്റണി, ലക്നോ രൂപതയിലെ ഫാ. വിൻസെന്റ് നസറത്ത് , ഫാ. ബസന്ത് നക്ര, ഈശോസഭ കർണാടക പ്രൊവിൻസിലെ ഫാ. പ്രവീൺ ഹൃദയരാജ്, പട്ന പ്രൊവിൻസിലെ ഫാ. ജോർജ് കരാമയിൽ , SVD സഭയിലെ ഫാ. തോമസ് അക്കര, റായ്പൂർ അതിരൂപതയിലെ ഫാ. ജോസഫ് ചെറുശേരി, ഫാ. ആന്റണി കുന്നത്ത്, മീററ്റ് രൂപതയിലെ ഫാ. സഞ്ജയ് ഫ്രാൻസിസ് തുടങ്ങിയവരും കോവിഡ് മൂലം മരണപ്പെട്ടു. ഇവരിൽ മലയാളി മിഷണറിമാരും ഉൾപ്പെടുന്നു.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ്

പുതിയ കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കണം: എം. തോമസ് മാത്യു

വിശുദ്ധ ചാള്‍സ് ബൊറോമിയോ (1538-1584) : നവംബര്‍ 4

അപ്നാദേശ് പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല സമാപനം

വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ് (1579-1639) : നവംബര്‍ 3