National

കാത്തലിക് യൂത്ത് മൂവ്മെന്‍റ് ഗവേഷകവിഭാഗം ആരംഭിച്ചു

Sathyadeepam

ഉന്നത വിദ്യാഭ്യാസരംഗത്തും സാമ്പത്തിക പഠനരംഗത്തും സജീവമായി നില്‍ക്കുന്ന യുവജനങ്ങളെ ഒന്നിച്ചു ചേര്‍ത്ത് അതാതു മേഖലകളില്‍ അവര്‍ക്കുള്ള അറിവ് യുവജനങ്ങള്‍ക്കും സമൂഹത്തിനും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെസിവൈഎം സംസ്ഥാന സമിതി രൂപം നല്‍കിയ ഉന്നത വിദ്യാഭ്യാസ – സാമ്പത്തികകാര്യ ഗവേഷക വിഭാഗ ഫോറത്തിനു തുടക്കമായി. ഫോറത്തിന്‍റെ പ്രഥമ സമ്മേളനം എറണാകുളത്ത് പിഒസിയില്‍ കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി ഉദ്ഘാടനം ചെയ്തു. അറിവാണ് ഒരുവനെ നല്ല മനുഷ്യനാക്കി മാറ്റുന്നതെന്നും അറിവിന്‍റെ തലങ്ങള്‍ തേടുന്നവരാകണം യുവജനങ്ങളെന്നും അദ്ദേഹം അനുസ്മരിപ്പിച്ചു.

കെസിവൈഎം സംസ്ഥാന പ്രസിഡന്‍റ് സിറിയക് ചാഴിക്കാടന്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര ആമുഖപ്രഭാഷണം നടത്തി. പ്രൊഫ. കെ.വൈ. ബെനഡിക്ട് ക്ലാസ് നയിച്ചു. സംസ്ഥാന ഭാരവാഹികളായ ബിജോ പി ബാബു, ഡെലില്‍ ഡേവിഡ്, ജോസ് റാല്‍ഫ്, തേജസ് മാത്യു, സന്തോഷ് രാജ്, റോസ്മോള്‍ ജോസ്, കെ.എസ്. ടീന, ഷാരോണ്‍ റെജി എന്നിവര്‍ നേതൃത്വം നല്‍കി.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്