National

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സ്ഥാനാരോഹണവും നേതൃസംഗമവും

Sathyadeepam

കത്തോലിക്ക കോണ്‍ഗ്രസിന്‍റെ നേതൃസംഗമവും, ഗ്ലോബല്‍ സമിതി സ്ഥാനാരോഹണവും സീറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്നു. പ്രസിഡന്‍റ് അഡ്വ. ബിജു പറയന്നിലത്തിന്‍റെ നേതൃത്വത്തിലുള്ള പുതിയ ഗ്ലോബല്‍ സമിതിക്കു കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വരാപ്പുഴ മുന്‍ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ നേതൃസംഗമം ഉദ്ഘാടനം ചെയ്തു. സീറോ മലബാര്‍ സഭയുടെയും സമുദായത്തിന്‍റെയും കൂട്ടായ്മയും ഐക്യ ബോധവും ആഗോളസഭയ്ക്കു മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം പറഞ്ഞു. അല്മായരോടുള്ള സഭയുടെ തുറവിയും ആഭിമുഖ്യവും വളര്‍ന്നുവരുന്ന കാലഘട്ടമാണിത്. അല്മായ ശാക്തീകരണത്തിന്‍റെ നന്മകള്‍ സഭയിലും സമൂഹത്തിലും സാക്ഷ്യമാകുന്ന തരത്തില്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രസിഡന്‍റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷനായിരുന്നു. കത്തോലിക്ക കോണ്‍ഗ്രസ് കര്‍മപദ്ധതി ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേലിനു നല്‍കി കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പ്രകാശനം ചെയ്തു. മൂവാറ്റുപുഴ ബിഷപ് ഏബ്രഹാം മാര്‍ ജൂലിയോസ്, അങ്കമാലി ഭദ്രാസനം മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ അപ്രേം തുടങ്ങിയവര്‍ സന്ദേശം നല്‍കി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. ജാംബറ്റിസ്ത ദിക്വാത്രോയുടെ സന്ദേശം ഡയറക്ടര്‍ ഫാ. ജിയോ കടവി വായിച്ചു.

വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ V (1215-1296) : മെയ് 19

സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു

മരിയന്‍ ദര്‍ശനങ്ങളെക്കുറിച്ചുള്ള പുതിയ വത്തിക്കാന്‍ രേഖ ഉടന്‍