National

സധൈര്യം സത്യത്തിനു സാക്ഷ്യമേകുക -ബിഷപ് ജോണ്‍ റോഡ്രിഗസ്

Sathyadeepam

ഭയം കൂടാതെ സധൈര്യം സത്യത്തിനു സാക്ഷികളായി ജനങ്ങള്‍ക്കു മുന്നില്‍ ദൈവത്തെ അവതരിപ്പിക്കാന്‍ മുംബൈ സഹായ മെത്രാന്‍ ബിഷപ് ജോണ്‍ റോഡ്രിഗസ് വിശ്വാസികളെ ആഹ്വാനം ചെയ്തു. ബാന്ദ്രയിലെ മൗണ്ട് മേരീസ് ബസ്ലിക്കയില്‍ സ്നാപകയോഹന്നാന്‍റെ തിരുനാള്‍ ദിനത്തില്‍ വി.ബലി മധ്യേ നല്‍കിയ സന്ദേശത്തിലാണ് സ്നാപക യോഹന്നാന്‍റെ കാലടികള്‍ പിന്തുടര്‍ന്ന് ധൈര്യപൂര്‍വം ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ ബിഷപ് വിശ്വാസികളെ ഉദ്ബോധിപ്പിച്ചത്.

സദ്വാര്‍ത്തയുടെ സംവഹാകനായിരുന്നു സ്നാപകയോഹന്നാന്‍, സത്യം പ്രഘോഷിക്കുന്നതില്‍ അവന്‍ ഭയപ്പെട്ടിരുന്നില്ല. തന്‍റെ കാലത്തെ അധികാരികളോടും അതിശക്തരോടും അവന്‍ സത്യം പ്രഘോഷിച്ചു. തന്‍റെ ശിരസ് ഛേദിക്കപ്പെടുന്ന ഘട്ടത്തിലും സത്യത്തിനു വേണ്ടി വിട്ടുവിഴ്ച ചെയ്യാന്‍ അവന്‍ തയ്യാറായില്ല — ബിഷപ് റോഡ്രിഗസ് അനുസ്മരിപ്പിച്ചു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്