National

ബിഷപ് ജെറോം ഫെര്‍ണാണ്ടസ് ദൈവദാസ പദവിയില്‍

Sathyadeepam

കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന ബിഷപ് ഡോ. ജെറോം ഫെര്‍ണാണ്ടസ് ദൈവദാസ പദവിയിലേക്കുയര്‍ത്തപ്പെട്ടു. കൊല്ലം തങ്കശ്ശേരി ഇന്‍ഫന്‍റ് ജീസസ് കത്തീഡ്രലില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആച്ചുബിഷപ് ഡോ. സൂസപാക്യത്തിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ബിഷപ് ജെറോമിനെ ദൈവദാസനാക്കിക്കൊണ്ടുള്ള റോമില്‍നിന്നുള്ള ഔദ്യോഗിക രേഖ കൊല്ലം ബിഷപ് ഡോ. പോള്‍ ആന്‍റണി മുല്ലശ്ശേരി വായിച്ചു. കൊല്ലം രൂപതാ മുന്‍ മെത്രാന്‍ ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ ആമുഖപ്രഭാഷണം നടത്തി. ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വചനസന്ദേശം നല്‍കി. മാവേലിക്കര രൂപതാ മെത്രാന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് കബറിടത്തില്‍ നടന്ന ധൂപാര്‍ച്ചനയ്ക്കും പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കും കാര്‍മ്മികത്വം വഹിച്ചു. ബിഷ പ്പുമാരായ ഡോ. വിന്‍സന്‍റ് സാമുവല്‍, ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്, എന്നിവരും സന്നിഹിതരായിരുന്നു. വികാരി ജനറല്‍ മോണ്‍. വിന്‍സന്‍റ് മച്ചാഡോ, പോസ്റ്റുലേറ്റര്‍ ഡോ. ബൈജു ജൂലിയന്‍, കണ്‍വീനര്‍ ഫാ. റൊമാന്‍സ് ആന്‍റണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

image

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം