National

ബിഷപ് ഏലിയാസ് ഗോണ്‍സാല്‍വസ് നാഗ്പൂര്‍ ആര്‍ച്ചുബിഷപ്

Sathyadeepam

നാഗ്പൂര്‍ ആര്‍ച്ചുബിഷപ്പായി അമരാവതി മെത്രാന്‍ ഡോ. ഏലിയാസ് ഗോണ്‍സാല്‍വസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നാഗ്പൂര്‍ ആര്‍ച്ചുബിഷപ്പായിരുന്ന ഡോ. എബ്രാഹം വിരുത്തകുളങ്ങരയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് പുതിയ നിയമനം. മഹാരാഷ്ട്രയിലെ ചുല്‍ന ഗ്രാമത്തില്‍ 1961 ജൂലൈ 4 ന് ജനിച്ച ബിഷപ് ഗോണ്‍സാല്‍വസ് മുംബൈ അതിരൂപതയ്ക്കുവേണ്ടി 1990 ല്‍ വൈദിക പട്ടമേറ്റു. വിവിധ ഇടവകകളില്‍ സേവനം ചെയ്ത അദ്ദേഹം ദക്ഷിണ വാസായില്‍ യൂത്ത് കോര്‍ഡിനേറ്ററായും മുംബൈ അതിരൂപതയുടെ സാമൂഹ്യസേവ നവിഭാഗം ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2002 ജൂലൈയില്‍ അമരാവതി മെത്രാനായി നിയമിതനായി.

വിശുദ്ധ ലാസര്‍ (1-ാം നൂറ്റാണ്ട്) : ഡിസംബര്‍ 17

കൃഷിയെ അവഗണിക്കുന്നവര്‍ മനുഷ്യരല്ല: മാര്‍ കല്ലറങ്ങാട്ട്

ജാതിയും മതവും ഭിന്നിപ്പിക്കാനുള്ളതല്ല ഒന്നിപ്പിക്കാനുള്ളതാകണം : ടി പി എം ഇബ്രാഹിം ഖാന്‍

വിശുദ്ധ അഡിലെയ്ഡ് (999) : ഡിസംബര്‍ 16

വിശുദ്ധ മരിയ ക്രൂസിഫിക്‌സാ ഡി റോസ (1813-1855) : ഡിസംബര്‍ 15