National

അമ്മമാര്‍ കുടുംബത്തിനും സമൂഹത്തിനും വെളിച്ചം പകരേണ്ടവര്‍ – കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

Sathyadeepam

കുടുംബങ്ങള്‍ക്കും സമൂഹത്തിനും വെളിച്ചമായും വഴികാട്ടിയായും മാറേണ്ടവരാണ് അമ്മമാരെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു. സീറോ മലബാര്‍ മാതൃവേദിയുടെ ദേശീയ നേതൃസംഗമവും അര്‍ദ്ധ വാര്‍ഷിക ജനറല്‍ ബോഡി യോഗവും കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീത്വവും വിശിഷ്യാ മാതൃത്വവും എക്കാലവും ആദരിക്കപ്പെടേണ്ടതാണ്. കുടുംബ, സാമൂഹ്യ ജീവിതത്തിനു നന്മയുടെ താളം പകരാന്‍ മാതൃഹൃദയങ്ങള്‍ക്കു സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാതൃവേദി പ്രസിഡന്‍റ് ഡോ. കെ.വി. റീത്താമ്മ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. വില്‍സന്‍ എലുവത്തിങ്കല്‍, ജനറല്‍ സെക്രട്ടറി റോസിലി പോള്‍, ട്രഷറര്‍ മേരി ജോസഫ് ആന്‍സി ആല്‍ബര്‍ട്ട്, സിജി ലൂക്സണ്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ഡോ. ഗ്ലാഡിസ്, അനില ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ ഫാ. ജോര്‍ജ് വയലില്‍, സിസ്റ്റര്‍ ഡോ. ഗ്ലാഡിസ്, സിസ്റ്റര്‍ ഷെറിന്‍, ഡോ. ജീന ദേവസ്യ എന്നിവര്‍ ക്ലാസുകളെടുത്തു. കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്‍റണി കൊള്ളന്നൂര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സീറോ മലബാര്‍ രൂപതകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്