National

അഖില കേരള ബൈബിള്‍ കലോത്സവം: എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ചാമ്പ്യന്‍ഷിപ്പ്

Sathyadeepam

കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ സംഘടിപ്പിച്ച അഖില കേരള ബൈബിള്‍ കലോത്സവം എറണാകുളത്ത്, എറണാകുളം-അങ്കമാലി അതിരൂപതയുടെ ആതിഥേയത്തില്‍ നടന്നു. കലോത്സവത്തില്‍ ചിത്രരചന, മാര്‍ഗം കളി, നാടോടിനൃത്തം, പ്രസംഗം, കഥാപ്രസംഗം, ലളിതഗാനം, ശാസ്ത്രീയസംഗീതം, സങ്കീര്‍ത്തനാലാപനം, ബൈബിള്‍ ക്വിസ്, നാടകം, തെരുവുനാടകം എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ സംഘടി പ്പിക്കപ്പെട്ടു. കേരളത്തിലെ വിവിധ രൂപതകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട കലാപ്രതിഭകള്‍ മാറ്റുരച്ച മത്സരത്തില്‍ എറണാകുളം അതിരൂപത ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും കോഴിക്കോട് രൂപത രണ്ടാംസ്ഥാനവും പുനലൂര്‍ രൂപത മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍റണി കരിയില്‍ ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തു. സാഹിത്യരചനാ മത്സരങ്ങള്‍ക്കുള്ള സമ്മാനങ്ങളും നല്കി. ബൈബിളിനെ അറിയുകയും ബൈബിളി ലെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും അതുള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുകയുമാണ് ബൈബിള്‍ കലോത്സവത്തിന്‍റെ ലക്ഷ്യമെന്നും കലയിലൂടെ ബൈബിള്‍ സന്ദേശങ്ങള്‍ മനോഹരമായി പുറംലോകത്തിന് പകര്‍ന്നുകൊടുക്കുവാന്‍ കഴിയുമെന്നും മാര്‍ കരിയില്‍ പറഞ്ഞു. കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജോണ്‍സണ്‍ പുതുശ്ശേരി സി.എസ്.റ്റി, എറണാകുളം-അങ്കമാലി അതിരൂപത ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് താമരവെളി, കലോത്സവം ജനറല്‍ കോര്‍ഡിനേറ്റര്‍ ആന്‍റണി പാലിമറ്റം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം