National

ഭീഷണിയെ തുടര്‍ന്നു ഛത്തീസ്ഗഡില്‍ 7 കുടുംബങ്ങള്‍ ക്രിസ്തുമതം ഉപേക്ഷിച്ചു

Sathyadeepam

ഛത്തീസ്ഗഡിലെ ഒരു ആദിവാസിഗ്രാമത്തിലെ 13 കുടുംബ ങ്ങളോട് ക്രൈസ്തവവിശ്വാസം ഉപേക്ഷിക്കണമെന്നു ഗ്രാമക്കൂട്ടാ യ്മ വിധിച്ചു. ഇല്ലെങ്കില്‍ ഈ കുടുംബങ്ങളെ ഗ്രാമത്തില്‍ നിന്നു പുറത്താക്കുമെന്ന ഭീഷണിയും ഓശാന ഞായറാഴ്ച നല്‍കി.

ഇതേ തുടര്‍ന്നു 7 കുടുംബങ്ങള്‍ തങ്ങള്‍ ക്രൈസ്തവവിശ്വാസം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചു. എന്നാല്‍ ആറു കുടുംബ ങ്ങള്‍ തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുമെന്നു പ്രഖ്യാപി ച്ചതിനെ തുടര്‍ന്ന്

അവരുടെ വീട്ടുസാമാനങ്ങള്‍ അക്രമികള്‍ വലി ച്ചെറിയുകയും വീടുകളില്‍ നിന്നു പുറത്താക്കുകയും ചെയ്തു. ഇവര്‍ പൊലീസ് സഹായത്തോടെ സ്വന്തം വീടുകളിലേക്കു വീണ്ടും എത്തിയിട്ടുണ്ട്.

എന്നാല്‍ എത്ര കാലം അവിടെ സുരക്ഷി തമായി തുടരാന്‍ കഴിയുമെന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്. 136 കുടുംബങ്ങളാണ് ഈ ഗ്രാമത്തില്‍ ആകെയുള്ളത്.

നിര്‍ബന്ധിത ഘര്‍ വാപസി മതപരിവര്‍ത്തനങ്ങളും ക്രിസ്ത്യന്‍ വിരുദ്ധ അക്രമങ്ങളും അരങ്ങേറുന്ന ബസ്തര്‍ മേഖലയിലാണ് ഈ ഗ്രാമം.

ബി ജെ പി ഭരണത്തിലുള്ള ഛത്തീസ്ഗഡില്‍ 2024-ല്‍ ആകെ 165 ക്രിസ്ത്യന്‍ വിരുദ്ധ അക്രമങ്ങള്‍ നടന്നതായാണ് കണക്ക്.

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല