Kerala

സഹൃദയക്ക് ‘പരിസ്ഥിതി മിത്ര’ അവാര്‍ഡ്

sathyadeepam

ഉഴവൂര്‍: പരിസ്ഥിതിസംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായി ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് കോളജിലെ സെന്‍റര്‍ ഫോര്‍ എന്‍വയണ്‍മെന്‍റല്‍ എ ജ്യൂക്കേഷന്‍ ആന്‍റ് റൂറല്‍ ഡവലപ്മെന്‍റ് വിഭാഗം ഏര്‍പ്പെ ടുത്തിയിട്ടുള്ള 'പരിസ്ഥിതി മിത്ര' അവാര്‍ഡിന് എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ (വെല്‍ഫെയര്‍ സര്‍വ്വീസസ് എറണാകുളം) അര്‍ഹമായി. ബിഷപ് തറയില്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേ ളനത്തില്‍ വച്ച് മുന്‍മന്ത്രി പി.ജെ. ജോസഫ്  എംഎല്‍ എ അവാര്‍ഡ് സമ്മാനിച്ചു. കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. മേഴ്സി ഫിലിപ്പ് അധ്യക്ഷയായിരുന്നു. സം സ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി അധ്യക്ഷന്‍ ഡോ. കെ.പി. ജോയി, ഉഴവൂര്‍ ഗ്രാമപ ഞ്ചായത്ത് പ്രസിഡന്‍റ് മേഴ്സി ജയിംസ്, പ്രൊഫ. വി. പി. തോമസുകുട്ടി, പ്രൊഫ. ജോയി കല്ലാട്ടുമഠം, പ്രൊ ഫ. ജോസ് തോമസ്, എന്നി വര്‍ പ്രസംഗിച്ചു. സഹൃ ദയ അസി. ഡയറക്ടര്‍ ഫാ. അജോ ജോര്‍ജ് മൂത്തേ ടന്‍, സഹൃദയ ടെക്ക് മാനേജര്‍ ബിജു ജേക്കബ് ജോര്‍ ജ്, ജീസ് പി. പോള്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏ റ്റുവാങ്ങി.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്