Kerala

ലഹരിക്കെതിരെ വിദ്യാര്‍ത്ഥി കൂട്ടായ്മ

sathyadeepam

അങ്ങാടിപ്പുറം: ലഹരിവസ്തുക്കള്‍ക്കെതിരെ ഒറ്റക്കെട്ടായി പോരാടാന്‍ പ്രതിജ്ഞയെടുത്തു വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ലഹരിവിമുക്ത നാടിനായി അണിചേരാം എന്ന മുദ്രാവാക്യമുയര്‍ത്തി പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബോധവത്കരണ സെമിനാര്‍ നടത്തി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ (മലപ്പുറം), ടിവി. റാഫേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, അസി. ലെയ്‌സണ്‍ ഓഫീസര്‍ ബി. ഹരികുമാര്‍, പ്രധാനാദ്ധ്യാപകന്‍ പി.എസ്. എബ്രഹാം, പ്രിന്‍സിപ്പല്‍ ബെനോ തോമസ്, മനോജ് വീട്ടുവേലിക്കുന്നേല്‍, ഡാനിയ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ലഹരിവസ്തുക്കളുടെ വില്പനയും ഉപയോഗഗവും സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി അറിയിക്കാന്‍ പ്രത്യേക ബോക്‌സും സ്‌കൂളില്‍ സ്ഥാപിച്ചു. മാസത്തില്‍ രണ്ടു തവണ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇതു പരിശോധിച്ചു നടപടി സ്വീകരിക്കും.

image

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്

പോളിഷ് അല്‍മായ മിഷനറി അള്‍ത്താരയിലേക്ക്