Kerala

റോഡ് സാധാരണ നിലയിലാക്കണം: കത്തോലിക്ക കോണ്‍ഗ്രസ്

Sathyadeepam

കാഞ്ഞൂര്‍: കെഎസ്ഇബി ലൈനുകള്‍ സ്ഥാപിക്കാന്‍ പൊളിച്ച കാഞ്ഞൂര്‍-ആറങ്കാവ് റോഡ് ഉടന്‍ സാധാരണ നിലയിലാക്കണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളി യൂണിറ്റ് ആവശ്യപ്പെട്ടു. റോഡിന്‍റെ വശങ്ങളില്‍ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് അപകട ഭീഷണിയുയര്‍ത്തുന്നതാ ണ്. രൂക്ഷമായ പൊടിശല്യവും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. റോഡ് സാധാരണ നിലയിലാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഗ്രാമപഞ്ചായത്തിനോ ടും കെഎസ്ഇബി അധികൃതരോടും ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡന്‍റ് സിജോ പൈനാടത്ത് അധ്യക്ഷത വഹിച്ചു. ഫൊറോന ജന റല്‍ സെക്രട്ടറി യു.ജെ. ജെയിംസ്, ഭാരവാഹികളായ പി.പി. ജെയിംസ്, ദേവസിക്കുട്ടി വട്ടേലി, എം.ഐ. ദേവസിക്കുട്ടി, യു.കെ. ഡേവിസ്, സജി പള്ളിപ്പാടന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്