Kerala

യുവജന പരിശീലന ക്യാമ്പ്

sathyadeepam

പാലാ: പാലാ രൂപത ഡിസിഎംഎസിന്‍റെ ആഭിമുഖ്യത്തില്‍ പതിന്നാലാമത് ബാച്ചിന്‍റെ യുവജന പരിശീലന ക്യാമ്പ് പാലാ-മുണ്ടുപാലം ബ്ലസ്ഡ് കുഞ്ഞച്ചന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചു നടത്തി. ഡിസിഎംഎസ് പാലാ രൂപത ഡയറക്ടര്‍ ഫാ. സ്കറിയ വേകത്താനം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഫാ. മൈക്കിള്‍ വടക്കേക്കര ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
അഖില്‍ പോള്‍ ജോസഫ് മണ്ഡപത്തില്‍, സിബി കണിയാംപടിക്കല്‍, ഡോ. മനോജ് വി. ജോണ്‍സണ്‍ വലിയപറമ്പില്‍, ഫാ. ജോണ്‍ മറ്റമുണ്ടയില്‍, ഫാ. സ്കറിയ വേകത്താനം എന്നിവര്‍ ക്ലാസ്സുകളെടുത്തു.
യുവജന വ്യക്തിത്വത്തിനു "മൊബൈല്‍ ഫോണ്‍ ഉപയോഗം / ഭീഷണിയല്ല" എന്ന വിഷയത്തെക്കുറിച്ചു ഡിബേറ്റ് നടത്തി. അമല്‍ ജോസഫ് കവടിയാംകുന്നേല്‍ കൊണ്ടാട്, ആന്‍ മരിയ മാര്‍ട്ടിന്‍ കല്ലുംപുറത്ത് ഐങ്കൊമ്പ് എന്നിവരെ ബെസ്റ്റ് ഡിബേറ്റായി തിരഞ്ഞെടുത്തു. സനു സബി കൂനന്താനം തുടങ്ങനാട്, ആല്‍ഫി അലോഷ്യസ് കണ്ണച്ചാംകുന്നേല്‍, ഏഴാച്ചേരി എന്നിവര്‍ ബെസ്റ്റ് ക്യാമ്പേഴ്സായി തിരഞ്ഞെടുക്കപ്പെട്ടു. ജോണി ജോസഫ് പരമല, സെലിന്‍ കവടിയാംകുന്നേല്‍, ആല്‍ബിന്‍ മഞ്ഞനാല്‍, രേഷ്മാ കൊല്ലംപറമ്പില്‍, സീനാ ഐസക് ചോതികണ്ടത്തില്‍, ടോമി എടാട്ടുകുന്നേല്‍, ജോണ്‍സണ്‍ പുത്തന്‍പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്