Kerala

മോണ്‍. സഖറിയാസ് വാഴപ്പിള്ളി മെമ്മോറിയല്‍ ബാല-വൃദ്ധ കലോത്സവ് നടത്തി

Sathyadeepam

കുറ്റിക്കാട്: എം.എം.ബി. സെന്‍റ് തോമസ് പ്രൊവിന്‍സിലെ 16 ചാരിറ്റബിള്‍ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി മലബാര്‍ മിഷനറി ബ്രദേഴ്സ് സന്യാസസമൂഹ സ്ഥാപകന്‍ മോണ്‍. സഖറിയാസ് വാഴപ്പിള്ളിയച്ചന്‍റെ സ്മരണയ്ക്കായി വര്‍ഷം തോറും നടത്താറുള്ള ബാല-വൃദ്ധ കലോത്സവ് കുറ്റിക്കാട് കരുണാലയത്തില്‍ വച്ച് നടത്തപ്പെട്ടു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ പരിപാടികള്‍ ഉദ്ഘാട നം ചെയ്തു.
വിജയികള്‍ക്ക് ബി.ഡി. ദേവസ്സി എം.എല്‍.എ. ട്രോഫികള്‍ വിതരണം ചെ യ്തു. എംഎംബിയുടെ ബോയ്സ് ഹോമുകളില്‍ എസ്. എസ്.എല്‍.സി. പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയവര്‍ക്കായുള്ള ബ്രദര്‍ വിന്‍സെന്‍റ് കൊള്ളന്നൂര്‍ എംഎംബി മെമ്മോറിയല്‍ എന്‍ഡോവ്മെന്‍റ് പട്ടിക്കാട് സ്നേഹാലയം ബോയ്സ്ഹോമിലെ അരുണ്‍ ജെ., കുറ്റിക്കാട് കരുണാലയത്തിലെ ജെയിന്‍ കെ.ജെ., ജോസഫ് പി.സി. എന്നിവര്‍ക്ക് എഫ്സിസി ഇരിങ്ങാലക്കുട അല്‍വേര്‍ണിയ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ ധന്യ ബാസ്റ്റിന്‍ നല്കി. എം.എം.ബി.യുടെ സ്ഥാപനങ്ങളുടെ ചരിത്രവും അന്തേവാസികളുടെ രചനക ളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സ്മരണിക കുറ്റിക്കാട് സെന്‍റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളി വികാരി ഫാ. പോള്‍ എ. അമ്പൂക്കന്‍ കരുണാലയം ബോയ്സ് ഹോം മാനേജര്‍ ബ്രദര്‍ പോളി തൃശ്ശോക്കാരന് നല്കിക്കൊണ്ട് പ്രകാശനം ചെയ്തു. വ്യത്യ സ്ത മത്സരങ്ങളില്‍ സമ്മാനാര്‍ഹരായവര്‍ക്ക് പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ജെനീഷ് പി. ജോസ് സമ്മാനദാനം നടത്തി. പരിയാരം ഗ്രാമപഞ്ചായത്ത് മെ മ്പര്‍ പി.പി. പോളി, കുറ്റിക്കാ ട് സെന്‍റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ സിജോ പ ഞ്ഞിക്കാരന്‍, പ്രൊവിന്‍ ഷ്യല്‍ സുപ്പീരിയര്‍ ബ്രദര്‍ ജോസ് ചുങ്കത്ത്, ജനറല്‍ കണ്‍വീനര്‍ ബ്രദര്‍ കുരിയാക്കോസ് ചുണ്ടെലിക്കാട്ട് എ ന്നിവര്‍ പ്രസംഗിച്ചു.

image

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം