Kerala

മദ്യനയം മദ്യലോബികള്‍ക്കുവേണ്ടി : ബിഷപ് ഡോ. അലക്സ് വടക്കുംതല

Sathyadeepam

കണ്ണൂര്‍: പുതിയ മദ്യനയത്തിലൂടെ മദ്യലോബിയില്‍ നിന്നു ലഭിച്ച പാരിതോഷിക ത്തിനു പ്രത്യുപകാരം ചെ യ്യുകയാണു സംസ്ഥാന സര്‍ ക്കാരെന്നു ബിഷപ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ മദ്യ നയത്തിനെതിരെ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചും നില്പുസമരവും ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം.

മദ്യവിരുദ്ധത പറഞ്ഞ മു ഖ്യമന്ത്രി ഇപ്പോള്‍ മദ്യനയ ത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനാണു സ്വീകരിക്കുന്നത്. മദ്യനയത്തില്‍ ജനപക്ഷത്തുനിന്നില്ലെങ്കില്‍ ഇനി അധികാരത്തില്‍ ഇരിക്കുന്ന കാര്യം സംശയമാണന്നും ബിഷപ് പറഞ്ഞു.

സ്കൂളുകളില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നുമുള്ള മദ്യശാലകളുടെ ദൂരപരിധി 50 മീറ്ററാക്കി കു റച്ച സര്‍ക്കാര്‍ നടപടിയെ യും കോടതിവിധിയെ മറിക ടക്കാന്‍ ദേശീയപാതകളെ തരംതാഴ്ത്തിയതിനെയും ബിഷപ് വിമര്‍ശിച്ചു. ജനപക്ഷത്തുള്ള സര്‍ക്കാരാണിതെങ്കില്‍ നിലവിലെ മദ്യന യം പിന്‍വലിക്കാന്‍ തയ്യാറാകണം. കേരളത്തിലെ ജന ങ്ങളെ മണ്ടന്മാരായി കാണ രുത് – ബിഷപ് പറഞ്ഞു.

സ്റ്റേഡിയം കോര്‍ണറില്‍ നിന്നു തുടങ്ങിയ മാര്‍ച്ചിലും കളക്ടറേറ്റ് പടിക്കലെ നി ല്പുസമരത്തിലും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 86 ഇടവകകളിലെയും കെ എല്‍സിഎ ഭാരവാഹികള്‍ പങ്കെടുത്തു. രൂപതാ പ്രസിഡന്‍റ് രതീഷ് ആന്‍റണി അ ദ്ധ്യക്ഷത വഹിച്ചു.

കണ്ണൂര്‍ വികാരി ജനറാള്‍ മോണ്‍. ദേവസി ഈരത്തറ, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണിനെ റോണ, ഡയറക്ടര്‍ മാര്‍ട്ടിന്‍ രായപ്പന്‍, ഫാ. തോംസണ്‍ കൊറ്റിയത്ത്, ജോണ്‍ ബാ ബു, ശ്രീജന്‍ ഫ്രാന്‍സിസ്, ഫ്രാന്‍സിസ് കൂര്യപ്പള്ളി എ ന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം