

Google Form Link to submit your story: https://forms.gle/RTrU78oddkWBgXz9A
ഹായ് കൂട്ടുകാരെ,
ക്രിസ് സഫാരിയുടെ 22-ാം ദിവസത്തെ ടാസ്‌കായി നിങ്ങൾ ചെയ്യേണ്ടത്, നിങ്ങളുടെ ക്രിയേറ്റിവിറ്റിക്ക് അനുസരണമായി പുൽക്കൂട്ടിൽ ഉണ്ണീശോയെ കാണാൻ എത്തിയ ഒരു ഉറുമ്പിന്റെ കഥ പൂർത്തിയാക്കുകയാണ്.
കഥയുടെ തുടക്കം ഇങ്ങനെ ആണ്:
'കുട്ടൻ ഉറുമ്പ് നടന്നു നടന്നു പുൽക്കൂട്ടിൽ എത്തി. ഉണ്ണിയും മാതാവും നല്ല ഉറക്കത്തിലാണ്........'
കഥ മുഴുവൻ എഴുതിയ ശേഷം തന്നിരിക്കുന്ന ഗൂഗിൾ ഫോം ലിങ്കിൽ, ടൈപ്പ് ചെയ്ത ടെക്സ്റ്റ് പേസ്റ്റ് ചെയ്ത് സബ്മിറ്റ് ചെയ്യുകയോ... അല്ലെങ്കിൽ അതേ ഗൂഗിൾ ഫോമിൽ തന്നെ എഴുതിയ കഥ ഫോട്ടോ എടുത്ത് അപ് ലോഡ് ചെയ്ത് സബ്മിറ്റ് ചെയ്യുകയോ ചെയ്യാവുന്നതാണ്.
കഥയ്ക്ക് നല്ലൊരു ശീർഷകവും (Title) കൊടുക്കാൻ മറക്കല്ലേ...
ക്രിസ് സഫാരി ക്വിസ് മത്സരം 2008 ജനുവരി 1 ന് ശേഷം ജനിച്ച 17 വയസ്സിനു താഴെയുള്ളവർക്കു വേണ്ടിയുള്ളതാണെന്ന് പ്രത്യേകം ഓർമ്മിക്കുമല്ലോ...
ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവരും തങ്ങളുടെ പേര്, വീട്ടുപേര്, ജനനതിയതി, ഇടവക, രൂപത, മൊബൈൽ നമ്പര്‍ എന്നീ വ്യക്തിഗത വിവരങ്ങൾ കൃത്യമായി പൂരിപ്പിക്കുന്നതിന് ശ്രദ്ധിക്കുമല്ലോ...
നിങ്ങൾ എഴുതിയ കഥ സമർപ്പിക്കുന്നതിന് (Submit) ചെയ്യുന്നതിന് താഴെ നൽകിയിരിക്കുന്ന ഏതെങ്കിലും ഒരു രീതി (Method) അവലംബിച്ചാൽ മതിയാകും.
1. TEXT METHOD (Preferred Method): കഥ ടൈപ്പ് ചെയ്യുകയോ ടൈപ്പ് ചെയ്ത ടെക്സ്റ്റ് പേസ്‌റ്റ് ചെയ്യുകയോ ചെയ്യുക.
2. PAGE PHOTO UPLOAD METHOD: കഥ പേപ്പറിൽ എഴുതിയവർക്ക് ഫോട്ടോ എടുത്ത് അവ അപ്‌ലോഡ് ചെയ്യാവുന്നതുമാണ്.
ഇന്ന് (22-12-2025) രാത്രി 10 മണിക്ക് മുൻപായി എല്ലാവരും നിങ്ങളുടെ ക്രിസ്മസ് കഥ സമർപ്പിക്കുമല്ലോ.
വിജയികളെ കാത്തിരിക്കുന്ന സമ്മാനങ്ങൾ എന്തെല്ലാമാണെന്ന് കൂടി അറിഞ്ഞാൽ നിങ്ങളുടെ ആവേശം ഇരട്ടിയാകും എന്നുറപ്പാണ്...
ഒന്നാം സമ്മാനം 3000 രൂപ
രണ്ടാം സമ്മാനം 2000 രൂപ
മൂന്നാം സമ്മാനം 1000 രൂപ
അപ്പോൾ നമുക്ക് കഥ തുടങ്ങിയാലോ...
'കുട്ടൻ ഉറുമ്പ് നടന്നു നടന്നു പുൽക്കൂട്ടിൽ എത്തി. ഉണ്ണിയും മാതാവും നല്ല ഉറക്കത്തിലാണ്........'
നിങ്ങളുടെ കഥ സമർപ്പിക്കുന്നതിനുള്ള ഗൂഗിൾ ഫോം ലിങ്ക്: https://forms.gle/RTrU78oddkWBgXz9A