Kerala

മതബോധന വാര്‍ഷികം

sathyadeepam

തൃപ്പൂണിത്തുറ: ചാത്തമ്മ നിത്യസഹായ മാതാ ദേവാലയത്തില്‍ മതബോധന ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സി. സൂസി മരിയയുടെ നേതൃത്വത്തില്‍ മാതാപിതാക്കള്‍ക്കായി സെമിനാര്‍ നടത്തി. ഫാ. ജെറിന്‍ പാലത്തിങ്കല്‍ ദിവ്യബലി അര്‍പ്പിച്ചു. തൃപ്പൂണിത്തുറ ഫൊറോനാ പ്രൊമോട്ടര്‍ ജിസ് ജോയി ആദപ്പിള്ളില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ജോസഫ് അറയ്ക്കല്‍, കത്രീന ആന്‍റണി കോഴുവള്ളി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വികാരി ഫാ. പ്രവീണ്‍ മണവാളന്‍ ആദ്ധ്യക്ഷ്യം വഹിച്ച യോഗത്തില്‍ പ്രധാനാദ്ധ്യാപിക സി. ലിവീന പോള്‍, ജോസഫ് പാലയ്ക്കാപ്പള്ളി, എബിന്‍ പൊറ്റംതാഴത്ത്, സി. റാണിജ എന്നിവര്‍ പ്രസംഗിച്ചു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്