എബന്‍ഡന്റ് ലൈഫ് ഇന്ത്യയുടെ ക്രിസ്മസ്-നവവത്സര സംഗമം തിരുവനന്തപുരത്ത് മരുതൂര്‍ സി.എസ്.ഐ. ദേവാലയത്തില്‍ മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യുന്നു. റവ. എസ്. ഗ്ലാഡ്സ്റ്റണ്‍, വികാരി റവ. ഡോ. ജോണ്‍ വിന്‍സ്‌ലോ, എ.എല്‍. ഐ. പ്രസിഡന്റ് ഡോ. കോശി എം. ജോര്‍ജ്ജ്, റവ. ഡബ്ല്യു. ലിവിങ്സ്റ്റണ്‍ തുടങ്ങിയവര്‍ സമീപം 
Kerala

ക്രിസ്മസ് - പുതുവല്‍സര സംഗമം നടത്തി

Sathyadeepam

തിരുവനന്തപുരം: ഇന്റര്‍കള്‍ച്ചറല്‍ എക്യുമെനിക്കല്‍ പ്രസ്ഥാനമായ എബന്‍ഡന്റ് ലൈഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ വിവിധ സഭകളുടെ സഹകരണത്തോടെ ക്രിസ്മസ്- പുതുവല്‍സരസംഗമം തിരുവനന്തപുരത്ത് മരുതൂര്‍ സി.എസ്.ഐ. ദേവാലയത്തില്‍ സംഘടിപ്പിച്ചു.

തന്നെപ്പോലെ തന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കണമെന്നുള്ള യേശുക്രിസ്തുവിന്റെ ആഹ്വാനം ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ പ്രസക്തമാണെ് സംഗമം ഉദ്ഘാ ടനം ചെയ്ത സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍. അനില്‍ അഭിപ്രായപ്പെട്ടു. വിവിധ മതങ്ങളിലും വിശ്വാസങ്ങളിലുംപെട്ടവര്‍ സാഹോദര്യ മനോഭാവത്തോടെ പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്നത് നമ്മുടെ നാടിന്റെ നന്മയാണ്. ഈ കൂട്ടായ്മ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുവാന്‍ എബന്‍ഡന്റ് ലൈഫ് ഇന്ത്യയെപ്പോലെയുള്ള പ്രസ്ഥാനങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

മരുതൂര്‍ സി.എസ്.ഐ ദേവാലയ വികാരി റവ.ഡോ.ഡി. ജോ വിന്‍സ്‌ലോ അധ്യക്ഷത വഹിച്ചു. ബൈബിള്‍ സൊസൈറ്റി സംസ്ഥാന സെക്രട്ടറി റവ. ജേക്കബ് ആന്റണി കൂടത്തിങ്കല്‍ ക്രിസ്മസ്-പുതുവല്‍സര സന്ദേശം നല്‍കി. എബന്‍ഡന്റ് ലൈഫ് ഇന്ത്യ പ്രസിഡന്റ് ഷെവ. ഡോ. കോശി എം. ജോര്‍ജ്ജ്, റവ.എസ്. ഗ്ലാഡ്സ്റ്റന്‍, റവ. ഡബ്ല്യു. ലിവിങ്സ്റ്റണ്‍, റവ. ജോണ്‍ പ്രസാദ്, കേണല്‍ പി.എം. ജോസഫ്, മേജര്‍ വി.ബി. സൈലസ്, മേജര്‍ മാത്യു ജോസ്, ബി.വി. അഖില, പ്രോഗ്രാം കണ്‍വീനര്‍ ലിജിന്‍ ഗോള്‍ഡന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ഗായകസംഘങ്ങള്‍ ക്രിസ്മസ്-പുതുവല്‍സര ഗീതങ്ങള്‍ ആലപിച്ചു.

വിശുദ്ധ ബൊനവെഞ്ചര്‍ (1218-1274)  : ജൂലൈ 15

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14

ഓരോ കവിതയും ഹൃദയസ്പന്ദനമായി മാറുകയാണ് സെബാസ്റ്റ്യൻ്റെ   പ്രത്യേകത:  എം കെ സാനു

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി എന്‍ എസ് എസ് സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം

സൗജന്യ മെഡിക്കല്‍ ക്യാമ്പ്