Kerala

വേൾഡ് കപ്പ് ആരവങ്ങൾക്കിടയിൽ വേർഡ് കപ്പ് മത്സരവുമായി സൗത്ത് തുറവൂർ ഇടവക

Sathyadeepam

ആവേശം നിറഞ്ഞ ഫുട്ബോൾ വേൾഡ് കപ്പ് ആരവങ്ങൾക്കിടയിൽ വ്യത്യസ്തതയാർന്ന ദൈവവചന പ്രഘോഷണവുമായി വേർഡ് കപ്പ് മത്സരം. ചേർത്തല സൗത്ത് തുറവൂർ സെ. ജോസഫ് ഇടവകയിലെ വിശ്വാസ പരിശീലന വിഭാഗമാണ് സംഘാടകർ.

ക്ലാര ക്ലബ്, കാർലോ ക്ലബ് എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളിലായി ദൈവവചനങ്ങൾ കാണാതെ പറഞ്ഞ് ഗോൾ അടിക്കുന്ന രീതിയിലാണ് മത്സരം സംഘടിപ്പിച്ചത്. രണ്ട് റൗണ്ടുകളിലായി നടത്തിയ മത്സരത്തിൽ ക്ലാര ക്ലബ് കപ്പ് നേടി. വികാരി ഫാ. സിബിൻ മനയംപിള്ളി, വിശ്വാസ പരിശീലന വിഭാഗം പ്രധാനാധ്യാപകൻ ബോബൻ, സെക്രട്ടറി സിസ്റ്റർ സ്റ്റാർലി എഫ്.സി.സി എന്നിവർ നേതൃത്വം നൽകി.

വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ (1581-1654) : സെപ്തംബര്‍ 9

തേവര സെന്റ് ജോസഫ് ആൻഡ് സെന്റ് ജൂഡ് പള്ളിയിൽ മഹാജൂബിലിക്ക് തുടക്കം

മുളവുകാട് പുനരധിവാസ സൈറ്റ് ബലപ്പെടുത്തൽ: ഉദ്യോഗസ്ഥസംഘം പരിശോധന നടത്തി.

'മദർ തെരേസ - പ്രോഫറ്റ് ഓഫ് കംപാഷൻ' പുറത്തിറങ്ങി

കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ : സെപ്തംബര്‍ 8