Kerala

വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കണം: കേരള കാത്തലിക് ഫെഡറേഷന്‍

Sathyadeepam

കൊച്ചി: നാണ്യവിള വില തകര്‍ച്ചയില്‍ ദുരിതമനുഭവിക്കുന്ന മലയോര കര്‍ഷകര്‍ക്കു വിനയായി വന്യമൃഗ ശല്യവും വര്‍ദ്ധിച്ചുവരുന്നു. വന്യമൃഗ ശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് നടപടികള്‍ കൈക്കൊള്ളണമെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ എക്സിക്യൂട്ടീവ്  യോഗം ആവശ്യപ്പെട്ടു. കൂടാതെ, അതിജീവനത്തിനായി തിരുവനന്തപുരം അതിരൂപത, വിഴിഞ്ഞത്തു നടത്തിയ സമരത്തോടനുബന്ധിച്ച് സഭാപിതാക്കന്മാര്‍ക്കും അല്മായര്‍ക്കു മെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ എത്രയും വേഗം പിന്‍വലിക്കാന്‍ സത്വരനടപടികള്‍ ഉണ്ടാകണമെന്നു യോഗം സര്‍ക്കാരിനോടു ആവശ്യപ്പെട്ടു. പ്രസിഡന്റ് ഫ്രൊഫ. കെ.എം ഫ്രാന്‍സിസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെസിബിസി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ജെസ്റ്റിന്‍ കരിപ്പാട്ട്, വി. പി. മത്തായി, ബാബു അമ്പലത്തുംകാല,  ഷിജി ജോണ്‍സണ്‍, ഇ. ഡി. ഫ്രാന്‍സിസ്, വര്‍ഗീസ് കോയിക്കര, ജെസ്റ്റീന ഇമ്മാനുവല്‍, വല്‍സ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)