ബ്രഹ്മപുരത്തു നിന്നും നഗരത്തില്‍ വിഷപ്പുക വ്യാപിച്ചതിനെതിരേ എറണാകുളം അങ്കമാലി അതിരൂപത സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയുടെ ഉദ്ഘാടനം സഹൃദയ ഡയറക്ടര്‍ ഫാ.ജോസ് കൊളുത്തുവെള്ളില്‍ നിര്‍വഹിക്കുന്നു. ഫാ. ബന്നി മാരാം പറമ്പില്‍ സമീപം. 
Kerala

വിഷപ്പുകയ്‌ക്കെതിരെ പ്രതിഷേധ ജ്വാല

Sathyadeepam

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവക ദേവാലയങ്ങളുടെ നേതൃത്വത്തില്‍ ബ്രഹ്മപുരത്തെ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നിന്നും നഗരം മുഴുവന്‍ വിഷപ്പുക പടരാനുണ്ടായ സാഹചര്യത്തിനെതിരെയും മാലിന്യ സംസ്‌കരണ രീതികള്‍ ജനകീയമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും മെഴുകുതിരികള്‍ തെളിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കടവന്ത്ര സെ. ജോസഫ്‌സ് ദേവാലയത്തില്‍ പ്രതിഷേധ ജ്വാലയുടെ അതിരൂപതാ തല ഉദ്ഘാടനം സഹൃദയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോസ് കൊളുത്തു വെള്ളില്‍ നിര്‍വഹിച്ചു. വികാരി ഫാ. ബന്നി മാരാം പറസില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇടവക കൈക്കാരന്‍ ആന്റണി പാട്ടത്തില്‍ സംസാരിച്ചു. അതിരൂപതയിലെ വിവിധ ദേവാലയങ്ങളില്‍ പ്രതിഷേധ ജ്വാലയ്ക്ക് വികാരിമാര്‍, കൈക്കാരന്മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വിശുദ്ധ ലെയോനാര്‍ഡ് ലിമോസിന്‍ (-559) : നവംബര്‍ 6

ക്രൈസ്തവ ന്യൂനപക്ഷ പഠന റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികളില്ലാത്തത് നീതിനിഷേധം: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

എസ് എം വൈ എം അയര്‍ലണ്ട് വാര്‍ഷികസമ്മേളനം നടത്തി

മതംമാറ്റനിരോധനനിയമം: യു എസ് പൗരനുള്‍പ്പെടെ ജാമ്യം

ആനപ്പള്ള മതിലിനും അര്‍ണോസ് വസതിക്കും പുതുജീവന്‍