

കൊച്ചി: കൊച്ചി രൂപതാംഗമായ റവ. ഫാ. ഷിനോജ് പി ഫിലിപ്പ് കെ സി ബി സി വൊക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറിയായും ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാന ഡയറക്ടറായും തിരഞ്ഞെടുക്കപ്പെട്ടു. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ രൂപതാ ഡയറക്ടറായി സേവനം അനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം.
റവ. ഫാ. ബെന്നി തോമസ് സി ആര്‍ എസ് പി, ജസ്റ്റിസ്, പീസ് ആന്‍ഡ് ഡവലപ്‌മെന്റ് കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാരഥിയുടെ ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. Clerics Regular of St. Paul (CRSP) കോണ്‍ഗ്രിഗേഷന്‍ അംഗമാണ് അദ്ദേഹം.