Kerala

വോളണ്ടിയേഴ്‌സ് സംഗമം സംഘടിപ്പിച്ചു

Sathyadeepam

ഫോട്ടോ അടിക്കുറിപ്പ്: വോളണ്ടിയേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറവുമായി സഹകരിച്ച് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച വോളണ്ടിയേഴ്‌സ് സംഗമത്തിന്റെ ഉദ്ഘാടനം കെ.എസ്.എസ്.എഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കല്‍ നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) സുജി മൈക്കിള്‍, ഷീജ വി, ഫാ. സുനില്‍ പെരുമാനൂര്‍, തോമസ് ഔസേപ്പ്, പ്രമുദ ജി എന്നിവര്‍ സമീപം

കോട്ടയം: അന്താരാഷ്ട്ര വോളണ്ടിയേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കെ.സി.ബി.സി ജെസ്റ്റിസ് പീസ് & ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ കീഴിലുള്ള കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറവുമായി സഹകരിച്ച് വോളണ്ടിയേഴ്‌സ് സംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കല്‍ നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വോളണ്ടിയേഴ്‌സ് പ്രതിനിധികളായ പ്രമുദ ജി, തോമസ് ഔസേപ്പ്, സുജി മൈക്കിള്‍, ഷീജ വി എന്നിവര്‍ പ്രസംഗിച്ചു. പ്രളയ ദുരന്തത്തിന്റെയും കോവിഡ് മഹാമാരിയുടെയും പശ്ചാത്തലത്തില്‍ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ലാഭേച്ചയില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായിട്ടാണ് വോളണ്ടിയേഴ്‌സ് സംഗമം സംഘടിപ്പിച്ചത്. സംഗമത്തോടനുബന്ധിച്ച് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ആവശ്യകതയെക്കുറിച്ചും അന്തസത്തയെക്കുറിച്ചും ബോധവല്‍ക്കരണ ക്ലാസ്സ് നടത്തപ്പെട്ടു. സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തതായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്