വളന്തകാട്: ലേക്‌ഷോര്‍ ആശുപത്രിക്ക് പിറകുവശം വെള്ളത്താല്‍ ചുറ്റപ്പെട്ട വളന്തകാട് ദീപിലെ വീട്ടില്‍ പ്രായമായ അമ്മയെയും സ്‌കൂള്‍ വിദ്യാര്‍ഥിയായ മകനെയും കൂട്ടി കഴിയുന്ന സ്മിതയ്ക്ക് 'സ്വന്തം വള്ളം' എന്ന സ്വപ്നം വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) തിരുകൊച്ചി പ്രൊവിന്‍സ് യാഥാര്‍ഥ്യമാക്കി.
വളന്തകാട്ടിലെ സ്മിതയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ തിരുകൊച്ചി പ്രൊവിന്‍സ് പ്രസിഡന്റ് ജോണ്‍സണ്‍ സി. അബ്രഹാം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ചെയര്‍മാന്‍ ജോസഫ് മാത്യു സ്വാഗതം പറഞ്ഞു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനും ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ ഷാജി മാത്യുവും ചേര്‍ന്ന് വള്ളം സ്മിതയ്ക്ക് കൈമാറി. സ്മിതയുടെ കുടുംബത്തിനാവശ്യമായ ലൈഫ് ജാക്കറ്റുകള്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ കൈമാറി. മകനാവശ്യമായ പഠനോപകരണങ്ങള്‍ വനിതാ ഫോറം ഗ്ലോബല്‍ ചെയര്‍പേഴ്‌സണ്‍ സലീന മോഹന്‍ നല്‍കി.
ചടങ്ങില്‍ WMC ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജോഷി പന്നാരാകുന്നേല്‍, മിഡില്‍ ഈസ്റ്റ് സെക്രട്ടറി അരുണ്‍ ജോര്‍ജ്, സ്വിറ്റ്‌സര്‍ലന്‍ഡ് പ്രൊവിന്‍സ് പ്രസിഡന്റ് ജോബിന്‍സണ്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുരേന്ദ്രന്‍ IPS, എറണാകുളം ചാപ്റ്റര്‍ പ്രസിഡന്റ് സുനില്‍ എന്‍ എന്‍, കഴക്കൂട്ടം ചാപ്റ്റര്‍ പ്രസിഡന്റ് സുരേഷ് കുമാര്‍, ബിനു അലക്‌സ്, ലാലി ജോഫിന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.