
കൊച്ചി: കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ നവോത്ഥാനത്തിന് തുടക്കം കുറിച്ച വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസ് ചാവറ പിതാവിൻ്റെ മഹത്തായ ആദർശങ്ങളും സമഗ്ര വീക്ഷണവും വിദ്യാർഥികളിലേക്കു എത്തിക്കുക, പ്രഗത്ഭരായ പ്രാസംഗികരെ കണ്ടെത്തുക, നേതൃത്വ വാസന പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന 35-ാമത് അന്തർ സർവ്വകലാശാല ചാവറ പ്രസംഗ മത്സരം ഒക്ടോബർ 25 ശനിയാഴ്ച രാവിലെ 10 മണി മുതൽ കൊച്ചി ചാവറ കൾച്ചറൽ സെന്ററിൽ നടത്തുന്നു.
"കേരള നവോത്ഥാന ചരിത്രം വി.ചാവറ കുര്യാക്കോസ് ഏലിയാസിലൂടെ " എന്നതാണ് ഇത്തവണത്തെ പ്രസംഗ വിഷയം. പ്രസംഗ സമയം 5 മിനിറ്റ്. ഒരു കോളേജിൽ നിന്നും 2 വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. തിരുവനന്തപുരം,എറണാകുളം, മലബാർ എന്നിങ്ങനെ മൂന്ന് മേഖലകളിയി തിരിച്ചാണ് മത്സരം നടത്തുന്നത് .
ഒന്നാം സമ്മാനം 20,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും,
രണ്ടാം സമ്മാനം 15,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും,
മൂന്നാം സമ്മാനം 10,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും നൽകുന്നു.
കൂടാതെ മികച്ച 6 പേർക്ക് 1000 രൂപ വീതം പ്രോത്സാഹനസമ്മാനമായും നൽകുന്നു.
പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റും യാത്രാചിലവിനായി 250 രൂപയും നൽകുന്നതാണ്.
കേരളത്തിലെ അംഗീകൃത സർവ്വകലാശാലകളുടെ കീഴിലുള്ള എല്ലാ കോളേജുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
പ്രിൻസിപ്പലിൻ്റെയോ വകുപ്പ് മേധാവിയുടെയോ സാക്ഷ്യപത്രം കൊണ്ടുവരണം.
പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രെജിസ്റ്റർ ചെയ്യേണ്ടതാണ്.
രജിസ്‌ട്രേഷൻ ചെയ്യേണ്ട അവസാന തീയതി 2025 ഒക്ടോബർ 20 വരെയാണ്.
വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും (സൗജന്യം)
വാട്സാപ്പ് : 9400068686, 9400068680, 9495142011. നമ്പറിൽ ബന്ധപ്പെടണമെന്ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ് സി എം ഐ അറിയിച്ചു.