മാനന്തവാടി: മുണ്ടക്കൈ, ചൂരല്‍ മല ഉരുള്‍പൊട്ടല്‍ ദുരന്തത്തി ല്‍ സര്‍വതും നഷ്ടപ്പെട്ട 10 കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മ്മിക്കു ന്നതിന് സാമ്പത്തിക സഹായവുമായി എറണാകുളം അങ്കമാലി അതിരൂപത, മാനന്തവാടി രൂപത വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വഴി നട പ്പിലാക്കി വരുന്ന ഭവനനിര്‍മ്മാണ പദ്ധതിയോടു ചേര്‍ന്നാണ് എറണാകുളം അങ്കമാലി അതിരൂപത ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുന്നത്.
10 ഭവനങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ഒരു കോടി രൂപയുടെ സാമ്പത്തിക സഹായമാണ് എറണാകുളം അങ്കമാലി അതിരൂപത നല്‍കുന്നത്. മാനന്തവാടി രൂപത ഇതിനോടകം 50 ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിന് സ്ഥലം വാങ്ങി ഓരോ ഗുണഭോക്താക്കളുടെ പേരിലും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. വാഴവറ്റയില്‍ രണ്ട് സ്ഥലങ്ങളിലായി 45 ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതില്‍ 10 ഭവനങ്ങള്‍ക്കാണ് എറണാകുളം അങ്കമാലി അതിരൂപത ഭാഗിക സഹായം നല്‍കുക.
എറണാകുളം അങ്കമാലി അതിരൂപതയിലെ ഇടവകകൾ സമാഹരിച്ച തുക രൂപതയുടെ സാമൂഹ്യ വികസന വിഭാഗമായ വെല്‍ഫെയര്‍ സര്‍വീസ് എറണാകുളത്തെ ഏല്‍പ്പിക്കുകയും ആ തുക മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യും. എറണാകുളം അങ്കമാലി അതിരൂപതയുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിക്കുന്ന വനങ്ങളുടെ ശിലാ സ്ഥാപന കര്‍മ്മം വാഴവറ്റയില്‍ വെല്‍ഫെയര്‍ സര്‍വീസ് എറണാകുളം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജോസഫ് കൊളുത്തുവേലില്‍ നിര്‍വഹിച്ചു.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജിനോജ് പാലത്തടത്തില്‍, വൈസ് പ്രസിഡന്റ് സെബാസ്റ്റ്യ പാലംപറമ്പില്‍, പ്രോഗ്രാം ഓഫീസര്‍ ജോസ്. പി. എ. പ്രൊജക്ട് കോർഡിനേറ്റര്‍ ദീപു ജോസഫ് മാനന്തവാടി രൂപത പബ്ലിക് റിലേഷന്‍ ഓഫീസര്‍ സാലു അബ്രഹാം എന്നിവര്‍ പങ്കെടുത്തു.