സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളില്‍ ഉത്കണ്ഠ: കെ സി ബി സി വിമന്‍സ് കമ്മീഷന്‍

Published on

കൊച്ചി: കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വര്‍ധിച്ചു വരുന്ന അക്രമങ്ങളില്‍ കമ്മീഷന്‍ ഉത്ക്കണ്ഠ രേഖപെടുത്തി. ഇതിനെതിരെ രാഷ്ട്രിയ പ്രസ്ഥാനങ്ങളും, മത-സാംസ്‌കാരിക സംഘടനകളും ശക്തമായി രംഗത്ത് വരണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

സാമൂഹിക അതിക്രമങ്ങളിലേക്ക്  നയിക്കുന്ന മദ്യം, മയക്കുമരുന്ന് ഇവയ്‌ക്കെതിരെ സ്ത്രീ സമൂഹം ഒന്നിച്ച്  പ്രതികരിക്കണമെന്ന്  കമ്മീഷന്‍ ആവശ്യപ്പെട്ടു. എറണാകുളം പി ഒ സി ആസ്ഥാനത്തു നടന്ന നേതൃത്വസംഗമം കെസിബിസി വിമന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ പീറ്റര്‍  കൊച്ചുപുരക്കല്‍ ഉത്ഘാടനം ചെയ്തു.

എക്‌സിക്യൂട്ടീവ് സെക്രട്ടറി ഡോ. ജിബി ഗീവറുഗീസ്  സമ്മേളനയോഗത്തില്‍ അധ്യക്ഷയായിരുന്നു.സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ബിജു കല്ലുങ്കല്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, ഡെല്‍സി ലുക്കാച്ചന്‍, സിസ്റ്റര്‍ നിരഞ്ജന, ഷേര്‍ലി സ്റ്റാന്‍ലി, അഡ്വ . മിനി ഫ്രാന്‍സിസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.കേരളത്തിലെ എല്ലാ കത്തോലിക്ക രൂപതകളില്‍ നിന്നും  പ്രതിനിധികള്‍ ഈ ദ്വിദിന ശില്പശാലയില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org