ഗതാഗത മന്ത്രിയായി ചുമതലയേറ്റ സെൻ്റ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥി - ശ്രീ . സി.പി. ജോണിന് മാതൃകോളേജിൽ ഊഷ്മള സ്വീകരണം ഏർപ്പെടുത്തി. 1974-1977 ബാച്ചിലെ ഫിസിക്സ് ഡിപ്പാർട്ടുമെൻ്റിലെ ബിരുദവിദ്യാർത്ഥിയായിരുന്ന ഗതാഗതമന്ത്രിയ്ക്ക് പൂർവ്വ വിദ്യാർത്ഥി സംഘടനയായ സ്റ്റാർസും (STAARS-St. Thomas Alumni Association for a Radiant Society) ഫിസിക്സ് ഡിപ്പാർട്ടുമെൻറും ചേർന്നാണ് സ്വീകരണമൊരുക്കിയത്. സെൻ്റ് തോമസ് കോളേജ് വിദ്യാർത്ഥികൾ ഒരുക്കിയ സേഫ് റോഡ്; ഹാപ്പി റോഡ് എന്ന ദൃശ്യ പഠന റിപ്പോർട്ട്, സർക്കാരിനു തന്നെ മാതൃകയാണെന്ന് മന്ത്രി - സി.പി. ജോൺ പറഞ്ഞു.
സെൻ്റ് തോമസ് കോളേജ് മുൻ മാനേജരും മെൽബൺ രൂപതയിലെ ബിഷപ്പുമായിരുന്ന മാർ ആൻഡ്രൂസ് താഴത്ത് ഉൽഘാടനം ചെയ്ത സ്വീകരണ യോഗത്തിൽ എക്സികുട്ടീവ് മാനേജർ - റവ.ഫാ. ബിജു പാണേങ്ങാടൻ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ - റവ.ഡോ. മാർട്ടിൻ കൊളമ്പ്രത്ത് സ്വാഗതവും കൺവീനർ -ഡോ. ഡെയ്‌സൻ പാണേങ്ങാടൻ നന്ദിയും പറഞ്ഞു. മന്ത്രിയുടെ ഗുരുഭൂതനായ പ്രഫ. എം.സി. ജോസ്, സഹപാഠിയായിരുന്ന പ്രഫ. കെ.എം.പോൾ, പൂർവ്വവിദ്യാർത്ഥിസംഘടനയുടെ പ്രസിഡണ്ട് - ശ്രീ. സി. എ. ഫ്രാൻസീസ്, ഡിപ്പാർട്ടുമെൻ്റ് മേധാവി - ഡോ.നീസ് പോൾ, ശ്രീ. ചെറിയാൻ ജോസഫ്, ഇമ്മാനുവേൽ തോമസ്, പത്മപ്രിയ നായർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഗതാഗത മന്ത്രി വിദ്യാർത്ഥികളുമായി സംവദിച്ചു.