

അങ്കമാലി : സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറിയും നേതൃത്വ പരിശീലകനും അധ്യാപകനും ആയിരുന്ന ടോം ജോസ് അങ്കമാലിക്ക് കേരള ഹിസ്റ്ററി കോൺഗ്രസും അങ്കമാലി പൗരാവലിയും ചേർന്ന് നവതി സ്വീകരണം നൽകി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഉദ്ഘാടനം നിർവഹിച്ചു.
ദശാബ്ദങ്ങളായി താൻ അടക്കം യുവാക്കൾക്കും വിദ്യാർത്ഥികൾക്കും നേതൃത്വ പരിശീലനവും മാർഗ്ഗദർശനവും നൽകി തലമുറകളെ വലിയ സ്ഥാനങ്ങളിലേക്ക് ഉയർത്തിയ ആചാര്യ ശ്രേഷ്ഠനായിരുന്നു ടോം ജോസ് എന്ന് മന്ത്രി പ്രസ്താവിച്ചു .
മുനിസിപ്പൽ ചെയർപേഴ്സൺ റീത്ത പോൾ അധ്യക്ഷത വഹിച്ചു .
അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
ഫ ജേക്കബ് പാലപ്പിള്ളി മംഗള പത്രം സമർപ്പിച്ചു.എം എം ബി ജനറൽ ബ്രദർ ബാസ്റ്റിൻ കരുവേലിൽ നവതി സ്മൃതി ഗ്രന്ഥം പ്രകാശനം ചെയ്തു .
മുൻമന്ത്രി ജോസ് തെറ്റയിൽ ആദ്യപ്രതി ഏറ്റുവാങ്ങി. പ്രൊഫ വി എ വർഗീസ്, ബേബി മൂക്കൻ, ഡോ. കുര്യാസ് കുമ്പളക്കുഴി, ഫാ ജേക്കബ് നാലു പറയിൽ , സിജോ പൈനാടത്ത്, എൻ വി സേവിയർ, പി എ തോമസ് പടയാട്ടിൽ, ഡേവിഡ് കണ്ണനായ്ക്കൽ, ഫാ സിജു ജോർജ്, അഡ്വ ജോർഫിൻ പെട്ട , ഷാജി മാലിപ്പാറ , ജോയി പോൾ, സിസ്റ്റർ ശോഭ, സ്വപ്ന ടോംസ്, ആശാ ടോം സ് തുടങ്ങിയവർ പ്രസംഗിച്ചു .
തുടർന്ന് വിവിധ സംഘടനകൾക്ക് വേണ്ടി ഉപഹാരങ്ങളും പൊന്നാടകളും സമ്മാനിച്ചു. ടോം ജോസ് മറുപടി പറഞ്ഞു. സ്നേഹ സൽക്കാരവും ഉണ്ടായിരുന്നു .