അധ്യാപകരെ അനുമോദിച്ച് കത്തോലിക്ക കോൺഗ്രസ്സ്

Catholic Congress commends teachers
Published on

പുത്തൻപീടിക  :  സെന്റ്. ആന്റണീസ് പള്ളി കത്തോലിക്ക കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ അധ്യാപകദിനാചരണത്തിന്റെ ഭാഗമായി  സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്ക്കൂൾ പ്രിൻസിപ്പാൾ, ഹൈസ്ക്കൂൾ  പ്രതിനിധിയെയും പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. പള്ളിയങ്കണത്തിൽ നടന്ന അധ്യാപകദിനാചരണചടങ്ങിൽ  കത്തോലിക്ക കോൺഗ്രസ്സ് പ്രസിഡന്റ് ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു.

ഇടവക ഡയറക്ടർ റവ.ഫാ. റാഫേൽ മുത്തുപ്പീടിക ഹയർ സെക്കന്ററി സ്ക്കൂൾ പ്രിൻസിപ്പാൾ സ്മിത. പി.ജോസ്, ഹൈസ്ക്കൂൾ പ്രതിനിധി മെറിൻ  ജോണി എന്നിവരെ ഷാൾ അണിയിച്ചും, മൊമന്റോ നൽകിയും അധ്യാപക ദിനാചരണം ഉദ്ഘാടനം ചെയ്തു. ട്രഷറർ ഡോ. ജോജി മാളിയേക്കൽ, സ്ക്കൂൾ പി ടി എ  പ്രതിനിധി സി.സി. ജോസഫ് ഭാരവാഹികളായ എ.സി. ജോസഫ്, ലാലി ജോസ്, ലീഡി സുനിൽ, ഷാജു മാളിയേക്കൽ, ആനി ജോയ്, വിൻസെന്റ് കുണ്ടുകുളങ്ങര, ബിജു ബാബു എന്നിവർ പ്രസംഗിച്ചു

logo
Sathyadeepam Online
www.sathyadeepam.org