സെൻ്റ് ആൻസ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് അധ്യയന പിന്തുണയുമായി സെൻ്റ് തോമസ് കോളേജിലെ എൻ. എസ്. വിദ്യാർത്ഥികൾ

N. S. students of St. Thomas College provide academic support to students of St. Anne's Charitable Institute
Published on

ഹൈസ്കൂൾ ക്ലാസ്സുകളിൽ പഠിക്കുന്ന സെൻ്റ് ആൻസ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക്, സെൻ്റ് തോമസ് കോളേജിലെ എൻ.എസ്.എസ്. വിദ്യാർത്ഥികൾ അധ്യയന പിന്തുണ നൽകും. സാന്തോം അക്കാദമിക് & സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാമിൻ്റെ ഭാഗമായി സേവ്യർ ബോർഡ് ഓഫ് എജുക്കേഷൻ, ഇന്ത്യയുടെ സഹകരണത്തോടെയാണ് അവധി ദിവസങ്ങളിൽ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. അധ്യാപകരും എൻ.എസ്.എസ്. വളണ്ടിയർമാരും വിദ്യാർത്ഥികളും നേതൃത്വം നൽകുന്ന പരിപാടി,സെൻ്റ് തോമസ് കോളേജ് 2010 മുതൽ ആരംഭിച്ചതാണ്. ഈ അധ്യയന വർഷത്തെ പ്രോഗ്രാമിന് ഇതോടെ തുടക്കമായി.

സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പാൾ- റവ. ഡോ. മാർട്ടിൻ കൊളമ്പ്രത്തിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം സെൻ്റ് ആൻസ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ - റവ.ഫാ. ജോർജ്ജ് എടക്കളത്തൂർ ഉദ്ഘാടനം ചെയ്തു. സെൻ്റ് ആൻസ് കോൺവെൻ്റ് മദർ സുപ്പീരിയർ- റവ. സി. ലിൻസി ജോൺ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെയ്‌സൻ പാണേങ്ങാടൻ, ഡോ. റീജ ജോൺസൺ എന്നിവർ ആശംസകളർപ്പിച്ചു. ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനികളുടെ ചുമതലയുള്ള റവ. സി. ജീസ് റോസ് സ്വാഗതവും അനു ജോസഫ് നന്ദിയും പറഞ്ഞു.

logo
Sathyadeepam Online
www.sathyadeepam.org