Kerala

ബാറുകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ നില്‍പ്പ് സമരം 12 ന് കാലടിയില്‍

Sathyadeepam

കാലടി: കോവിഡ് കാലത്ത് അടച്ച് പൂട്ടിയ ബാറുകള്‍ വീണ്ടും തുറക്കാനുള്ള നീക്കത്തിനെതിരെ കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ കാലടി എക്‌സെസ് റേയ്ഞ്ച് ഓഫീസിന് മുന്‍പില്‍ നാളെ (സെപ്റ്റംബര്‍ 12 ശനി) രാവിലെ 10.30 ന് പ്രതിഷേധ നില്‍പ്പ് സമരം നടത്തും
കെ സി ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ.ചാര്‍ളി പോള്‍ ഉല്‍ഘാടനം ചെയ്യും. അതിരൂപത ഡയറക്ടര്‍ ഫാ.ജോര്‍ജ് നേരെ വീട്ടില്‍, കാലടി സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ.ജോണ്‍ പുതുവ, അതിരൂപത പ്രസിഡന്റ് കെ.എ പൗലോസ് എന്നിവര്‍ പങ്കെടുക്കും.
കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ബാറുകള്‍ തുറക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.ജനങ്ങളോടൊപ്പമല്ല മറിച്ച് മദ്യലോബിയോടൊപ്പമാണ് സര്‍ക്കാരെന്ന് ഓരോ നടപടികളും വ്യക്തമാക്കുന്നു.
കുടുംബങ്ങള്‍ തകരുകയാണ് എല്ലാ തി ന്മകളും വര്‍ധിക്കുന്നു. സമൂഹത്തിന്റെ ധാര്‍മ്മിക നിലവാരം കാത്ത് സൂക്ഷിക്കുവാനുള്ള ബാധ്യത സര്‍ക്കാരിനാണ്.
വിദ്യാലയങ്ങള്‍ പോലും അടഞ്ഞ് കിടക്കുമ്പോള്‍ മദ്യശാലകള്‍ തുറക്കുവാനുള്ള നീക്കത്തിനെതിരെ സര്‍ക്കാര്‍ പുനരാലോചന നടത്തണം. കോവിഡ് കാലത്ത് ഉണ്ടായ എല്ലാ കൊലപതകങ്ങളിലും മദ്യത്തിന്റെ സ്വാധീനമുണ്ടായതായി സര്‍ക്കാര്‍ വിസ്മരിക്കരുത്.
കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രതിഷേധ നില്‍പ്പ് സമരമെന്ന് പ്രോഗ്രാം കണ്‍വീനര്‍ ജോര്‍ജ് ഇമ്മാനുവല്‍ ഓണാട്ട് അറിയിച്ചു..

image

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം