Kerala

അന്ധബധിര പുനരധിവാസ പദ്ധതി നെറ്റ് വര്‍ക്ക് &  അഡ്വക്കസി മീറ്റിംഗ് സംഘടിപ്പിച്ചു

Sathyadeepam

ഫോട്ടോ അടിക്കുറിപ്പ്: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന അന്ധബധിര പുനരധിവാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല നെറ്റ് വര്‍ക്ക് & അഡ്വക്കസി മീറ്റിംഗിന്റെ ഉദ്ഘാടനം കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോട്ട് ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ടോജോ എം. തോമസ് നിര്‍വ്വഹിക്കുന്നു. മേരി ഫിലിപ്പ്, ഷൈല തോമസ്, സച്ചു ബാലകൃഷ്ണന്‍, ഫാ. സുനില്‍ പെരുമാനൂര്‍, തോമസ് കൊറ്റോടം എന്നിവര്‍ സമീപം.

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യയുടെയും അസീം പ്രേംജി ഫിലാന്‍ന്ത്രോപിക് ഇനിഷ്യേറ്റീവ്‌സിന്റെയും സഹകരണത്തോടെ നടപ്പിലാക്കി വരുന്ന അന്ധബധിര പുനരധിവാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല നെറ്റ് വര്‍ക്ക് & അഡ്വക്കസി മീറ്റിംഗ് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച മീറ്റിംഗിന്റെ ഉദ്ഘാടനം കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോട്ട് ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ടോജോ എം. തോമസ് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, നവചൈതന്യ വികലാംഗ ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് കൊറ്റോടം, പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഷൈല തോമസ്, സിബിആര്‍ സ്റ്റാഫ് മേരി ഫിലിപ്പ്, സച്ചു ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഓണ്‍ ലൈനിലും ഓഫ് ലൈനിലുമായി സംഘടിപ്പിച്ച മീറ്റിംഗില്‍ അന്ധബധിര കുട്ടികളുടെ മാതാപിതാക്കള്‍, അന്ധബധിര വൈകല്യമുള്ള വ്യക്തികള്‍, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ പ്രതിനിധികള്‍, സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്‍ഡ്യ പ്രതിനിധികള്‍, അന്ധബധിര ഫെഡറേഷന്‍ അംഗങ്ങള്‍, എസ്.എസ്.എ പ്രതിനിധികള്‍, സാമൂഹ്യ നിതി വകുപ്പ് പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു. മീറ്റിംഗിനോടനുബന്ധിച്ച് അന്ധബധിര വ്യക്തികളുടെ പുനരധിവാസത്തെയും അവകാശങ്ങളെയും ആസ്പദമാക്കി ബോധവല്‍ക്കരണ ക്ലാസ്സുകളും ഭാവി പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നടത്തപ്പെട്ടു. അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കിയുള്ള സംസ്ഥാനതല പഠനകേന്ദ്രവും റിസോഴ്‌സ് സെന്ററുമായ ചേര്‍പ്പുങ്കല്‍ സമരിറ്റന്‍ റിസോഴ്‌സ് സെന്റര്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കെ.എസ്.എസ്.എസ്. സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം