Kerala

എറണാകുളം-അങ്കമാലി അതിരൂപയിലും മൃതദേഹം ദഹിപ്പിച്ചു

sathyadeepam

കൊച്ചി : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലും മൃതദേഹം ദഹിപ്പിച്ചു. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അതിരൂപതയില്‍ ആദ്യമായാണ് മൃതദേഹം ദഹിപ്പിച്ചത്.
കോവിഡ് ബാധിച്ചു മരിച്ച മുതിര്‍ന്ന സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് തൃക്കാക്കര ആലുങ്കല്‍ ദേവസിയുടെ മൃതദേഹം തോപ്പില്‍ മേരി ക്വീന്‍ പള്ളി സെമിത്തേരിയിലാണ് ദഹിപ്പിച്ചത്.

സെമിത്തേരിയില്‍ മൊബൈല്‍ ക്രിമറ്റോറിയം എത്തിച്ച് ദഹിപ്പിച്ച ശേഷം ഭൗതീകാവശിഷ്ടം കല്ലറയില്‍ സംസ്‌കരിച്ചു.
ഫാ. ആന്റണി മാങ്കുറിയുടെ നേതൃത്വത്തില്‍ നടന്ന സംസ്‌കാര ചടങ്ങുകളില്‍ സഹായിക്കാന്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പിപിഇ കിറ്റ് ധരിച്ചെത്തിയ അഞ്ച് പേരും ഉണ്ടായിരുന്നു.

കോവിഡ് ബാധിച്ച് മരിച്ചവരെ സര്‍ക്കാര്‍ നിബന്ധനകള്‍ പ്രകാരം സെമിത്തേരിയില്‍ അടക്കം ചെയ്യാന്‍ സൗകര്യം ഇല്ലെങ്കില്‍, മൃതദേഹം ദഹിപ്പിക്കുന്നതിന് അതിരൂപത മെത്രാപ്പോലീത്തന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍ നേരത്തെ സര്‍ക്കുലറിലൂടെ നിര്‍ദേശം നല്‍കിയിരുന്നു.

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14

ഓരോ കവിതയും ഹൃദയസ്പന്ദനമായി മാറുകയാണ് സെബാസ്റ്റ്യൻ്റെ   പ്രത്യേകത:  എം കെ സാനു

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി എന്‍ എസ് എസ് സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

സത്യദീപം ടോപ് റീഡർ 2025: സത്യദീപം വായനക്കാർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ