ജസ്റ്റീസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്: സര്‍ക്കാര്‍ ആത്മാര്‍ത്ഥ സമീപനം സ്വീകരിക്കണം കെ സി ബി സി

Published on

കൊച്ചി: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥയെകുറിച്ച് പഠിച്ച് സമര്‍പ്പിച്ച ജസ്റ്റീസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി, സര്‍ക്കാര്‍ ക്രോഡീകരിച്ച ഉപശിപാര്‍ശകള്‍ ഉള്‍പ്പെടെയുള്ള 328 ശിപാര്‍ശകളില്‍ നിന്നും 220 ശിപാര്‍ശകള്‍ പൂര്‍ണ്ണമായും നടപ്പാക്കിയെന്ന ബഹു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിനെ സ്വാഗതം ചെയ്യുന്നു.

എന്നാല്‍, കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും കമ്മീഷന്‍ ശിപാര്‍ശകളില്‍മേലുള്ള നടപടികളില്‍ ക്രൈസ്തവ വിഭാഗങ്ങളുടെ ഔദ്യോഗിക പ്രതിനിധികളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കണം എന്നും ക്രൈസ്തവ സമൂഹം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

വിവിധ സഭാ വിഭാഗങ്ങള്‍ ന്യായമായി ഉയര്‍ത്തിയ ഈ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഇനിയും പരിഗണിച്ചിട്ടില്ല. ഈ അടുത്ത നാളുകളില്‍ സംഘടിപ്പിക്കപ്പെട്ട ഒരു ചര്‍ച്ചയില്‍ ക്രൈസ്തവ പ്രതിനിധികളെ ഉള്‍പ്പെടുത്തി യിരുന്നെങ്കിലും സര്‍ക്കാര്‍ നടപ്പാക്കിയതായി അവകാശപ്പെടുന്ന ശിപാര്‍ശകളെക്കുറിച്ചും നടപടികളെക്കുറിച്ചും ക്രൈസ്തവസമൂഹം അജ്ഞരാണ്. എന്തെങ്കിലും ശിപാര്‍ശകള്‍ നടപ്പാക്കിയതിന്റെ അനുഭവം ക്രൈസ്തവ സമൂഹത്തിലുണ്ടായിട്ടില്ല.

റിപ്പോര്‍ട്ട് പൂര്‍ണ്ണമായി പ്രസിദ്ധീകരിക്കുകയും ഇതിനകം സ്വീകരിച്ച നടപടികളെക്കുറിച്ച് ക്രൈസ്തവ സമൂഹത്തെ വ്യക്തമായി അറിയിക്കുകയും ചെയ്യാത്തിടത്തോളം, മുന്‍വര്‍ഷങ്ങളില്‍ ആവര്‍ത്തിച്ച അവകാശവാദങ്ങളാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നതെന്ന് കരുതേണ്ടി വരും. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഇത്തരം താല്‍ക്കാലിക നീക്കങ്ങള്‍ക്ക് ഉപരിയായി ആത്മാര്‍ത്ഥമായ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org