Kerala

ജാതിയും മതവും ഭിന്നിപ്പിക്കാനുള്ളതല്ല ഒന്നിപ്പിക്കാനുള്ളതാകണം : ടി പി എം ഇബ്രാഹിം ഖാന്‍

Sathyadeepam

കൊച്ചി: ജാതിയും മതവും ഭിന്നിപ്പിക്കാനുള്ളതല്ല ഒന്നിപ്പിക്കാനുള്ളതാകണം, വേര്‍തിരിവിന്റെ അംശങ്ങള്‍ കുറഞ്ഞ് വരണം, എല്ലാ മതങ്ങളും നല്‍കുന്ന സന്ദേശം സ്‌നേഹമാണെന്നും ടി പി എം ഇബ്രാഹിം ഖാന്‍ പറഞ്ഞു.. കെ ജി ക്ലാസ് മുതല്‍ പാലിയേറ്റീവ് കെയര്‍ പഠന വിഷയമാകണം, അതിലൂടെ മാനുഷികമൂല്യങ്ങള്‍ പഠിച്ചുവളര്‍ന്ന് നല്ല പൗരന്മാരാകാന്‍ സാധിക്കണം.

കൂടാതെ സമുദായ സൗഹൃദ ക്ലബ്ബുകള്‍ സ്‌കൂളുകളില്‍ ആരംഭിക്കണമെന്നും ടി പി എം ഇബ്രാഹിം ഖാന്‍ അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ ക്രിസ്മസ് ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സിഎം ഐ , കര്‍ണാടക യൂത്ത് അസോസിയേഷന്‍ പ്രസിഡൻ്റ് ഡയാന ലോനപ്പന്‍, ക്രിസ്മസ് കണ്‍ണ്ടാട്ട കോഡിനേറ്റര്‍ ശ്രീ മിറിയം ജെയിംസ് ചാവറ മാട്രിമോണി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍സണ്‍ സി എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് ചാവറ കള്‍ച്ചറല്‍ സെന്റര്‍ കര്‍ണാടക യൂത്ത് അസോസിയേഷന്‍ സഹകരണത്തിലൂടെ സംഘടിപ്പിച്ച ക്രിസ്മസ് കണ്ടാട്ട സംഗീത നാടകം അവതരിപ്പിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി 45 കലാകാരന്മാര്‍, കലാകാരികള്‍ പരിപാടിയില്‍ പങ്കെടുത്തു സംഗീത നാടകം ഏറെ ഹൃദ്യമായിരുന്നു,

വിശുദ്ധ ലാസര്‍ (1-ാം നൂറ്റാണ്ട്) : ഡിസംബര്‍ 17

കൃഷിയെ അവഗണിക്കുന്നവര്‍ മനുഷ്യരല്ല: മാര്‍ കല്ലറങ്ങാട്ട്

വിശുദ്ധ അഡിലെയ്ഡ് (999) : ഡിസംബര്‍ 16

വിശുദ്ധ മരിയ ക്രൂസിഫിക്‌സാ ഡി റോസ (1813-1855) : ഡിസംബര്‍ 15

കെ സി ബി സി സമ്മേളനം സമാപിച്ചു