Kerala

'സ്വർഗ്ഗ സൈന്യാധിപൻ വിശുദ്ധ മിഖായേൽ' ചവിട്ടുനാടക ചുവടി പ്രകാശനം ചെയ്തു

Sathyadeepam

കൊച്ചി: ചവിട്ടുനാടക കലയുടെ ഗുരുശ്രേഷ്ഠൻ ജോർജ്ജുക്കുട്ടി ആശാന്റെ മകൻ റോയ് ജോർജ്ജുക്കുട്ടിയുടെ രചനയായ 'സ്വർഗ്ഗ സൈന്യാധിപൻ വിശുദ്ധ മിഖായേൽ' എന്ന പുതിയ ചവിട്ടുനാടകത്തിന്റെ ചുവടി ആശീർവദിച്ച് പ്രകാശനം ചെയ്തു. കുറുമ്പത്തുരുത്ത് സെന്റ് ജോസഫ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഇടവക വികാരി റവ. ഫാ. ഫ്രാൻസിസ് റാഫേൽ കൈതത്തറ ചുവടി ആശീർവദിച്ചു.

യുവ കേരള ചവിട്ടുനാടക കലാസമിതി പ്രസിഡന്റ് ബൈജു വർഗീസ് അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപത കോർപറേറ്റ് എജുക്കേഷണൽ ഏജൻസി മാനേജർ റവ. ഫാ. സിബിൻ കല്ലറക്കൽ ചുവടി പ്രകാശനം നിർവഹിച്ചു.

വാർഡ് മെമ്പർ ഷിബു ചേരമാൻതുരുത്തി, ജോസി കോണത്ത് എന്നിവർ ആശംസകൾ നേർന്നു. ചുവടിന്റെ രചനയ്ക്കു പിന്നിലെ അനുഭവങ്ങളും ഒരുക്കങ്ങളും റോയ് ജോർജ്ജുക്കുട്ടി പങ്കുവെച്ചു. ജോസഫ് ഒ. കെ. സ്വാഗതവും പ്രിൻസ് വലിയവീട്ടിൽ നന്ദിയും രേഖപ്പെടുത്തി. യുവ കേരള ചവിട്ടുനാടക കലാസമിതി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ധാരാളിത്തമില്ലാതെ, സാന്ദ്രതയോടെ വാക്കുകൾ ഉപയോഗിച്ച കാല്പനിക കവികളിൽ പ്രമുഖനാണ് ഇടപ്പള്ളി രാഘവൻ പിള്ള:  പ്രൊഫ. എം തോമസ് മാത്യു

പുനരുധിവാസ സൈറ്റ് ബലപ്പെടുത്തൽ: തുറമുഖ അതോറിറ്റി നൽകുന്ന മണ്ണ് ഉദ്യോഗസ്ഥസംഘം പരിശോധിച്ചു

വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ (1581-1654) : സെപ്തംബര്‍ 9

തേവര സെന്റ് ജോസഫ് ആൻഡ് സെന്റ് ജൂഡ് പള്ളിയിൽ മഹാജൂബിലിക്ക് തുടക്കം

മുളവുകാട് പുനരധിവാസ സൈറ്റ് ബലപ്പെടുത്തൽ: ഉദ്യോഗസ്ഥസംഘം പരിശോധന നടത്തി.