Kerala

ഭരണങ്ങാനം വി. അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍

Sathyadeepam

പാലാ: ഭരണങ്ങാനം വി. അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 19 മുതല്‍ 28 വരെ ആഘോഷിക്കും. ജൂലൈ 27-ന് രാവിലെ 11.30 ന് ആഘോഷമായ വി. കുര്‍ബാന - മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും.

വൈകുന്നേരം ആഘോഷമായ വി. കുര്‍ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത് മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവായിരിക്കും. ഭരണങ്ങാനം ഇടവകപ്പള്ളിയില്‍ 6.30 ന് ജപമാല പ്രദക്ഷിണം അല്‍ഫോന്‍സാമ്മയുടെ മഠത്തിലേക്ക് ഉണ്ടായിരിക്കും.

പ്രധാന തിരുനാള്‍ ദിവസമായ ജൂലൈ 28 ന് രാവിലെ 4.45 ന് വി. കുര്‍ബാനയ്ക്ക് തീര്‍ഥാനടകേന്ദ്രത്തിലെ വൈദികര്‍ കാര്‍മ്മികത്വം വഹിക്കും. 6.00 ന് വി. കുര്‍ബാന : ഫാ. ഗര്‍വാസിസ് ആനിത്തോട്ടത്തില്‍,

7.00 ന് വി. കുര്‍ബാന : മോണ്‍ ജോസഫ് തടത്തില്‍. കുര്‍ബാനയ്ക്കു ശേഷം നേര്‍ച്ച അപ്പം വെഞ്ചെരിപ്പ് കര്‍മ്മം മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ നിര്‍വഹിക്കും. 8.30-ന് വി. കുര്‍ബാന - കാര്‍മ്മികന്‍ : ഫാ. സക്കറിയാസ് ആട്ടപ്പാട്ട്,

9.30 ന് വി. കുര്‍ബാന - കാര്‍മ്മികന്‍ : ഫാ. മാര്‍ട്ടിന്‍ കല്ലറയ്ക്കല്‍, 10.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന (ഇടവക പള്ളിയില്‍) മുഖ്യകാര്‍മ്മികന്‍ : മാര്‍ ജോസഫ് കല്ലറങ്ങാട്ട്. 12.30 ന് തിരുനാള്‍ പ്രദക്ഷിണം.

ക്രിസ്ത്യന്‍ പുരോഹിതരെ ആക്രമിക്കുന്നവര്‍ക്ക് പ്രതിഫലം; ബിജെപി എം എല്‍ എ യുടെ പ്രസ്താവനയില്‍ പ്രതിഷേധവുമായി ക്രൈസ്തവര്‍

വിശുദ്ധ മേരി മഗ്ദലേന  (84)  : ജൂലൈ 22

ദേശീയ ഡിജിറ്റല്‍ ലൈബ്രറി ക്ലബ്ബ് അമല മെഡിക്കല്‍ കോളേജില്‍

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.11]

വിശുദ്ധ ലോറന്‍സ് ബ്രിന്റിസി  (1559-1619)  : ജൂലൈ 21