ദേശീയ ഡിജിറ്റല്‍ ലൈബ്രറി ക്ലബ്ബ് അമല മെഡിക്കല്‍ കോളേജില്‍

ദേശീയ ഡിജിറ്റല്‍ ലൈബ്രറി ക്ലബ്ബ് അമല മെഡിക്കല്‍ കോളേജില്‍
Published on

കേന്ദ്ര സര്‍ക്കാര്‍ ഡിജിറ്റല്‍ സംവിധാനത്തിന്റെ ഭാഗമായി ദേശീയ ഡിജിറ്റല്‍ ലൈബ്രറി ക്ലബ്ബ് അമല മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്‌സി തോമാസ് ഉദ്ഘാടനം ചെയ്തു. അസോസിയറ്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മല്‍ സി എം ഐ അധ്യക്ഷത വഹിച്ചു.

പ്രൊഫസറും ചീഫ് ലൈബ്രേറിയനുമായ ഡോ. എ റ്റി ഫ്രാന്‍സിസ് സെമിനാര്‍ വിഷയം അവതരിപ്പിച്ചു. അസി. പ്രൊഫസര്‍ ഡോ. അജിന്‍ ജോസഫ്, ലൈബ്രേറിയന്മാരായ ലിറ്റി വി ജെ, ജിക്കോ കോടങ്കണ്ടത്ത്, ദീപ സി ജി, ഗ്ലാഡിസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ ഗരഗ്പ്പൂര്‍ ഐ ഐ ടി യില്‍ സജ്ജമാക്കിയിട്ടുള്ള ദേശീയ ഡിജിറ്റല്‍ ലൈബ്രറി ഓഫ് ഇന്ത്യയിലൂടെ സ്‌കൂള്‍ കോളേജ് പഠനം, ഗവേഷണം, കരിയര്‍ വികസനം, തൊഴില്‍ നൈപുണി, സാംസ്‌കാരികം, നീതി ന്യായ രേഖകള്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ തുറകളിലും ആവശ്യമായ ഡിജിറ്റല്‍ വിവരങ്ങള്‍ ഒറ്റ സംവിധാനത്തിലൂടെ നല്‍കാന്‍ ലക്ഷ്യമിടുന്നു.

ക്ലബ്ബിലൂടെ ഔദ്യോഗികമായി നടത്തുന്ന പരിശീലനങ്ങള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍ ശില്‍പശാലകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

പുസ്തകങ്ങള്‍ക്കും അനുകാലികങ്ങള്‍ക്കുമായി ഒരു വര്‍ഷം ഒന്നര കോടിയിലധികം രൂപ ചെലവഴിക്കുന്ന അമല മെഡിക്കല്‍ ലൈബ്രറിയും ഇപ്പോള്‍ ദേശീയ ഡിജിറ്റല്‍ ലൈബ്രറിയുടെ ഡിജിറ്റല്‍ വിഭവങ്ങള്‍ പങ്കുവയ്ക്കുന്ന പ്രോഗ്രാമിന്റെ ഭാഗമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org