![സത്യദീപം-ലോഗോസ് ക്വിസ് 2025: [No.11]](http://media.assettype.com/sathyadeepam%2F2025-07-17%2Fk2vryre8%2FLOGOSquiz2022-11stLUKE17-18.jpg?w=480&auto=format%2Ccompress&fit=max)
ക്വിസ് മാസ്റ്റര്‍ : മഞ്ജു ജോസഫ് കറുകയിൽ
1) വി. ലൂക്കാ സുവിശേഷകന്‍ ജനിച്ചത് എവിടെ ?
(a) റോമില്‍ (b) അന്ത്യോക്യായില്‍ (c) ഗലീലിയായില്‍
ഉത്തരം : (b) അന്ത്യോക്യായില്‍
2) യേശു തന്റെ രക്ഷാകരപദ്ധതി ആരംഭിക്കുന്നതെങ്ങനെയാണ് ?
(a) സ്‌നാനം നല്‍കിക്കൊണ്ട് (b) വിജാതീയരുടെ ഗലീലിയായില്‍ പഠിപ്പിച്ചുകൊണ്ട് (c) വചനം പ്രസംഗിച്ചുകൊണ്ട്
ഉത്തരം : (b) വിജാതീയരുടെ ഗലീലിയായില്‍ പഠിപ്പിച്ചുകൊണ്ട്
3) ആരുടെ സുവിശേഷത്തില്‍ നിന്നു വ്യത്യസ്തമായ ബാല്യകാല വിവരണമാണ് ലൂക്കാ സുവിശേഷത്തിലുള്ളത് ?
(a) മത്തായിയുടെ (b) യോഹന്നാന്റെ (c) മര്‍ക്കോസിന്റെ
ഉത്തരം : (a) മത്തായിയുടെ
4) അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ എന്ന ഗ്രന്ഥ രചയിതാവ് ആര് ?
(a) വി. മര്‍ക്കോസ് (b) സുവിശേഷകനായ ലൂക്കാ (c) വി. മത്തായി
ഉത്തരം : (b) സുവിശേഷകനായ ലൂക്കാ
5) ലൂക്കാ 17-ാം അധ്യായത്തില്‍ എത്ര ശീര്‍ഷകങ്ങളാണുള്ളത് ?
(a) ഒന്ന് (b) രണ്ട് (c) മൂന്ന്
ഉത്തരം : (c) മൂന്ന്
6) ആര്‍ക്ക് ദുഷ്‌പ്രേരണ നല്കുന്നതിനെപ്പറ്റിയണ് ഈശോ പറഞ്ഞത് ?
(a) അയല്‍ക്കാരന് (b) ഈ ചെറിയവരില്‍ ഒരുവന് (c) സഹോദരന്
ഉത്തരം : (b) ഈ ചെറിയവരില്‍ ഒരുവന്
7) ‘കഴുത്തില്‍ തിരികല്ല് കെട്ടി കടലില്‍ എറിയപ്പെടുന്നതാണ് നല്ലത്’ എന്തു ചെയ്യുന്നതിനേക്കാള്‍ നല്ലത് ?
(a) ഒരുവന് ദുഷ്‌പ്രേണ നല്‍കുന്നതിനേക്കാള്‍ (b) സഹോദരനെ വെറുക്കുന്നതിനേക്കാള്‍ (c) അന്യനെ ശപിക്കുന്നതിനേക്കാള്‍
ഉത്തരം : (a) ഒരുവന് ദുഷ്‌പ്രേണ നല്‍കുന്നതിനേക്കാള്‍
8) നിന്റെ സഹോദരന്‍ തെറ്റു ചെയ്താല്‍ എന്തു ചെയ്യണമെന്നാണ് വചനം പറയുന്നത് ?
(a) തെറ്റു തിരുത്തുക (b) ശിക്ഷിക്കുക (c) ശാസിക്കുക
ഉത്തരം : (c) ശാസിക്കുക
9) സഹോദരന്‍ നിനക്കെതിരെ എത്ര തവണ പാപം ചെയ്താല്‍ എന്നാണ് വി. ലൂക്കാ 17:4 ല്‍ കാണുന്നത് ?
(a) ഒരു പ്രാവശ്യം (b) ആയിരം തവണ (c) ദിവസത്തില്‍ ഏഴു പ്രാവശ്യം
ഉത്തരം : (c) ദിവസത്തില്‍ ഏഴു പ്രാവശ്യം
10) ഞങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കണമേ എന്ന് പറഞ്ഞതാര് ?
(a) ജനങ്ങള്‍ (b) സദുക്കായര്‍ (c) അപ്പസ്‌തോലന്മാര്‍
ഉത്തരം : (c) അപ്പസ്‌തോലന്മാര്‍
11) കല്പിക്കപ്പെട്ടത് ചെയ്ത ദാസനോട് നിങ്ങള്‍ നന്ദി പറയുമോ ? ആര് ആരോട് ചോദിച്ചു ?
(a) യേശു ഫരിസേയരോട് (b) യേശു അപ്പസ്‌തോലന്മാരോട് (c) യേശു അടുത്തുനില്‍ക്കുന്നവരോട്
ഉത്തരം : (b) യേശു അപ്പസ്‌തോലന്മാരോട്
12) കല്പിക്കപ്പെട്ടതെല്ലാം ചെയ്തശേഷം ഞങ്ങള്‍ എന്തു നിര്‍വഹിച്ചതേയുള്ളൂ എന്നു പറയണം ?
(a) കര്‍ത്തവ്യം (b) കടമ (c) ഉത്തരവാദിത്വം
ഉത്തരം : (b) കടമ
13) ജറുസലേമിലേക്കുള്ള യാത്രയില്‍ യേശു കടന്നുപോയ സ്ഥലം ?
(a) കേസറിയ ഫിലിപ്പി (b) സമരിയായ്ക്കും ഗലീലിക്കും മധ്യേ (c) ജറീക്കോയിലൂടെ
ഉത്തരം : (b) സമരിയായ്ക്കും ഗലീലിക്കും മധ്യേ
14) കുഷ്ഠരോഗികള്‍ അകലെ നില്‍ക്കണമെന്ന് രേഖപ്പെടുത്തിയ പഴയ നിയമ ഭാഗമേത് ?
(a) ലേവ്യ 13:45-46 (b) ലേവ്യ 10:11-12 (c) ലേവ്യ 9:1-2
ഉത്തരം : (a) ലേവ്യ 13:45-46
15) കുഷ്ഠരോഗികള്‍ യേശുവിനോട് അപേക്ഷിച്ചത് എന്ത് ?
(a) ഞങ്ങളെ സുഖപ്പെടുത്തണമേ എന്ന് (b) ഞങ്ങളില്‍ കനിയണമേ എന്ന് (c) ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന്
ഉത്തരം : (b) ഞങ്ങളില്‍ കനിയണമേ എന്ന്
16) കുഷ്ഠരോഗികള്‍ സുഖപ്പെട്ടതെപ്പോള്‍ ?
(a) പുരോഹിതനെ കാണാന്‍ പോകുംവഴി (b) യേശു സ്പര്‍ശിച്ചപ്പോള്‍ (c) യേശു ഒന്ന് നോക്കിയപ്പോള്‍
ഉത്തരം : (a) പുരോഹിതനെ കാണാന്‍ പോകുംവഴി
17) തിരിച്ചുവന്നു നന്ദി പറഞ്ഞ കുഷ്ഠരോഗി ഏതു നാട്ടുകരാനാണ് ?
(a) സമരിയാക്കാരന്‍ (b) വിജാതീയന്‍ (c) അയല്‍നാട്ടുകാരന്‍
ഉത്തരം : (a) സമരിയാക്കാരന്‍
18) സുഖപ്പെട്ട് നന്ദി പറയാനെത്തിയവനെ യേശു വിശേഷിപ്പിച്ചത് എന്ത് ?
(a) ഈ അന്യനാട്ടുകാരന്‍ (b) ഈ വിജാതീയന്‍ (c) ഈ സമരിയാക്കാരന്‍
ഉത്തരം : (b) ഈ വിജാതീയന്‍
19) ലൂക്കാ 17-ാം അധ്യായത്തിലെ മൂന്നാം ശീര്‍ഷകം എന്ത് ?
(a) മനുഷ്യപുത്രന്റെ ആഗമനം (b) പത്ത് കുഷ്ഠരോഗികള്‍ (c) ശിഷ്യര്‍ക്ക് ഉപദേശങ്ങള്‍
ഉത്തരം : (a) മനുഷ്യപുത്രന്റെ ആഗമനം
20) ഇതാ ഇവിടെ, അതാ അവിടെ എന്ന് ആരും എന്തിനെക്കുറിച്ച് പറയുകയുമില്ല എന്നാണ് ലൂക്കാ 17:21 ല്‍ പറയുന്നത് ?
(a) ദൈവരാജ്യത്തെക്കുറിച്ച് (b) അന്ത്യദിനത്തെക്കുറിച്ച് (c) രക്ഷകന്റെ ആഗമനത്തെക്കുറിച്ച്
ഉത്തരം : (a) ദൈവരാജ്യത്തെക്കുറിച്ച്
21) അതാ അവിടെ, ഇതാ ഇവിടെ എന്ന് അവര്‍ എന്തിനെക്കുറിച്ച് പറയും എന്നാണ് ലൂക്കാ 17:23 ല്‍ പറയുന്നത് ?
(a) ദൈവരാജ്യത്തെക്കുറിച്ച് (b) മനുഷ്യപുത്രന്റെ ദിവസങ്ങളിലൊന്നിനെക്കുറിച്ച് (c) അന്ത്യദിനത്തെക്കുറിച്ച്
ഉത്തരം : (b) മനുഷ്യപുത്രന്റെ ദിവസങ്ങളിലൊന്നിനെക്കുറിച്ച്
22) ഈ തലമുറയാല്‍ ഉപേക്ഷിക്കപ്പെടുന്നതിനു മുമ്പ് മനുഷ്യപുത്രന്‍ എന്താണ് സഹിക്കേണ്ടത് ?
(a) വളരെ കഷ്ടതകള്‍ (b) പീഡകള്‍ (c) ഒറ്റപ്പെടുത്തല്‍
ഉത്തരം : (a) വളരെ കഷ്ടതകള്‍
23) ആരുടെ ദിവസങ്ങളില്‍ സംഭവിച്ചതുപോലെ മനുഷ്യന്റെ പുത്രന്റെ ദിവസങ്ങളിലും സംഭവിക്കും ?
(a) മോശയുടെ (b) നോഹയുടെ (c) അഹറോന്റെ
ഉത്തരം : (b) നോഹയുടെ
24) ലോത്ത് സോദോമില്‍ നിന്ന് ഓടിപ്പോയ ദിവസം സോദോം നിവാസികളെ നശിപ്പിച്ചത് എങ്ങനെ ?
(a) അഗ്നി അയച്ച് (b) കന്‍മഴ അയച്ച് (c) സ്വര്‍ഗത്തില്‍ നിന്ന് തീയും ഗന്ധകവും പെയ്ത്
ഉത്തരം : (c) സ്വര്‍ഗത്തില്‍ നിന്ന് തീയും ഗന്ധകവും പെയ്ത്
25) ലോത്തിന്റെ ഭാര്യയ്ക്ക് സംഭവിച്ചത് വിവിരിക്കുന്ന ബൈബിള്‍ വാക്യമേത് ?
(a) ഉല്പ. 19:26 (b) ഉല്പ. 1:26 (c) ഉല്പ. 10:1
ഉത്തരം : (a) ഉല്പ. 19:26
26) ‘ശവം എവിടെയോ അവിടെ കഴുകന്മാര്‍ വന്നു കൂടും.’ ആര് ആരോട് പറഞ്ഞു ?
(a) യേശു ശിഷ്യന്മാരോട് (b) യേശു ചുറ്റുമുള്ളവരോട് (c) യേശു ജനങ്ങളോട്
ഉത്തരം : (a) യേശു ശിഷ്യന്മാരോട്
27) ലൂക്കാ 18-ാം അധ്യായത്തില്‍ എത്ര വാക്യങ്ങളുണ്ട്, ഈ അധ്യായം ആരംഭിക്കുന്നത് ഏത് ശീര്‍ഷകത്തോടെയാണ് ?
(a) വാക്യങ്ങള്‍ 43, ശീര്‍ഷകം ന്യായാധിപനും വിധവയും (b) വാക്യങ്ങള്‍ 35, ശീര്‍ഷകം വിധവയുടെ കാണിക്ക (c) വാക്യങ്ങള്‍ 40, ശീര്‍ഷകം ഫരിസേയനും ചുങ്കക്കാരനും
ഉത്തരം : (a) വാക്യങ്ങള്‍ 43, ശീര്‍ഷകം ന്യായാധിപനും വിധവയും
28) എവിടെയുണ്ടായിരുന്ന ന്യായാധിപനെപ്പറ്റിയാണ് ലൂക്കാ 18:2 ല്‍ പ്രതിപാദിക്കുന്നത് ?
(a) ഒരു ഗ്രാമത്തില്‍ (b) ഒരു ദേശത്ത് (c) ഒരു പട്ടണത്തില്‍
ഉത്തരം : (c) ഒരു പട്ടണത്തില്‍
29) ഞാന്‍ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല എന്ന പിന്നീട് ചിന്തിച്ചത് ആര് ?
(a) രാജാവ് (b) ന്യായാധിപന്‍ (c) ചക്രവര്‍ത്തി
ഉത്തരം : (b) ന്യായാധിപന്‍
30) ന്യായാധിപന്‍ വിധവയ്ക്ക് നീതി നടത്തിക്കൊടുത്തത് എന്തുകൊണ്ട് ?
(a) വിധവ കരഞ്ഞപേക്ഷിച്ചതുകൊണ്ട് (b) വിധവ ശല്യപ്പെടുത്തുന്നതുകൊണ്ട് (c) വിധവ ഭീഷണിപ്പെടുത്തിയതുകൊണ്ട്
ഉത്തരം : (b) വിധവ ശല്യപ്പെടുത്തുന്നതുകൊണ്ട്
31) ന്യായാധിപനെ നീതിരഹിതനെന്ന് വിശേഷിപ്പിച്ചതാര് ?
(a) ശിഷ്യന്മാര്‍ (b) കര്‍ത്താവ് (c) ഫരിസേയര്‍
ഉത്തരം : (b) കര്‍ത്താവ്
32) എങ്കിലും ആര് വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ ?
(a) മനുഷ്യപുത്രന്‍ (b) കര്‍ത്താവ് (c) വിധി കര്‍ത്താവ്
ഉത്തരം : (a) മനുഷ്യപുത്രന്‍
33) തങ്ങള്‍ നീതിമാന്മാരാണ് എന്ന ധാരണയില്‍ മറ്റുള്ളവരെ പുച്ഛിക്കുന്നവരോട് എന്ത് ഉപമയാണ് യേശു പറഞ്ഞത് ?
(a) നല്ല ഇടയന്റെ ഉപമ (b) വിധവയുടെ ഉപമ (c) ഫരിസേയനും ചുങ്കക്കാരനും എന്ന ഉപമ
ഉത്തരം : (c) ഫരിസേയനും ചുങ്കക്കാരനും എന്ന ഉപമ
34) ഫരിസേയന്‍ ആഴ്ചയില്‍ രണ്ടു പ്രാവശ്യം എന്തു ചെയ്യുന്നു ?
(a) ഉപവസിക്കുന്നു (b) പ്രാര്‍ഥിക്കുന്നു (c) ദശാംശം കൊടുക്കുന്നു
ഉത്തരം : (a) ഉപവസിക്കുന്നു
35) ചുങ്കക്കാരന്‍ എവിടേക്ക് കണ്ണുകള്‍ ഉയര്‍ത്താന്‍ ധൈര്യപ്പെടില്ല ?
(a) സ്വര്‍ഗത്തിലേക്ക് (b) ബലിപീഠത്തിലേക്ക് (c) ദൈവത്തിലേക്ക്
ഉത്തരം : (a) സ്വര്‍ഗത്തിലേക്ക്
36) തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും, തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും. അധ്യായം, വാക്യം ?
(a) ലൂക്കാ 18:10 (b) ലൂക്കാ 18:14 (c) ലൂക്കാ 18:20
ഉത്തരം : (b) ലൂക്കാ 18:14
37) ദൈവരാജ്യം ആരെപ്പോലെയുള്ളവരുടേതാണ് ?
(a) നിഷ്‌ക്കളങ്കരുടെ (b) ശിശുക്കളെപ്പോലെയുള്ളവരുടെ (c) എളിമയുള്ളവുരടെ
ഉത്തരം : (b) ശിശുക്കളെപ്പോലെയുള്ളവരുടെ
38) ലൂക്കാ 18:18 ല്‍ ഒരു ‘അധികാരി’ യേശുവിനെ വിശേഷിപ്പിച്ചത് എങ്ങനെ ?
(a) നല്ലവനായ ഗുരോ (b) നീതിമാനായ ഗുരോ (c) കര്‍ത്താവേ എന്ന്
ഉത്തരം : (a) നല്ലവനായ ഗുരോ
39) ആരു മാത്രമാണ് നല്ലവന്‍ ?
(a) ദൈവം (b) ഈശോ (c) കര്‍ത്താവ്
ഉത്തരം : (a) ദൈവം
40) എത്ര പ്രമാണങ്ങള്‍ യേശു അധികാരിയോട് പറഞ്ഞു ?
(a) നാല് (b) അഞ്ച് (c) എട്ട്
ഉത്തരം : (b) അഞ്ച്
41) നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക എന്ന് യേശു പറഞ്ഞപ്പോള്‍ അധികാരി വ്യസനിച്ചു കാരണം ?
(a) അവന്‍ ദരിദ്രനായിരുന്നു (b) അവന്‍ വലയ ധനികനായിരുന്നു (c) അവന്‍ പിശുക്കനായിരുന്നു
ഉത്തരം : (b) അവന്‍ വലയ ധനികനായിരുന്നു
42) അങ്ങനെയെങ്കില്‍ രക്ഷപ്രാപിക്കാന്‍ ആര്‍ക്കു കഴിയും എന്ന ചോദ്യത്തിന് യേശു നല്കിയ മറുപടി എന്ത് ?
(a) മനുഷ്യര്‍ക്ക് ഒന്നും അസാധ്യമല്ല (b) മനസ്സുവച്ചാല്‍ എല്ലാം സാധിക്കും (c) മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ്
ഉത്തരം : (c) മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ്
43) സ്വന്തമായതെല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചതാര് ?
(a) ജനങ്ങള്‍ (b) ശിഷ്യന്മാര്‍ (c) പത്രോസും ശിഷ്യന്മാരും
ഉത്തരം : (c) പത്രോസും ശിഷ്യന്മാരും
44) ലൂക്കാ 18:29 ല്‍ പറയുന്ന, ദൈവരാജ്യത്തിനുവേണ്ടി ഉപേക്ഷിക്കേണ്ടവയില്‍ കൂട്ടത്തില്‍ പെടാത്തത് ഏത് ? (വീട്, ഭാര്യ, സഹോദരന്മാര്‍, അയല്‍ക്കാര്‍, മാതാപിതാക്കള്‍, സന്താനങ്ങള്‍)
(a) അയല്‍ക്കാര്‍ (b) വീട് (c) സഹോദരന്മാര്‍
ഉത്തരം : (a) അയല്‍ക്കാര്‍ (കൂട്ടത്തില്‍പ്പെടാത്തത്)
45) പീഡാനുഭവം ഉത്ഥാനം മൂന്നാം പ്രവചനം യേശു ആരോട് പറഞ്ഞു ?
(a) പന്ത്രണ്ട് പേരെയും അടുത്തു വിളിച്ച് (b) ജനങ്ങളോട് (c) തന്റെ ചുറ്റും കൂടിയവരോട്
ഉത്തരം : (a) പന്ത്രണ്ട് പേരെയും അടുത്തു വിളിച്ച്
46) അന്ധനു കാഴ്ച നല്‍കുന്നു എന്നത് ലൂക്കാ 18-ാം അധ്യായത്തിലെ എത്രാമത്തെ ശീര്‍ഷകം ?
(a) ഒന്നാമത്തെ (b) രണ്ടാമത്തെ (c) ആറാമത്തെ
ഉത്തരം : (c) ആറാമത്തെ
47) യേശു എവിടേക്കു പോകുമ്പോഴാണ് ജറീക്കോയെ സമീപിച്ചത് ?
(a) സമരിയായ്ക്ക് (b) ജറുസലേമിലേക്ക് (c) അയല്‍നാട്ടിലേക്ക്
ഉത്തരം : (b) ജറുസലേമിലേക്ക്
48) ലൂക്കാ 18:38 ല്‍ കുരുടന്‍ യേശുവിനെ വിളിച്ചത് എന്ത് ?
(a) കര്‍ത്താവേ (b) പിതാവേ (c) ദാവീദിന്റെ പുത്രനായ യേശുവേ
ഉത്തരം : (c) ദാവീദിന്റെ പുത്രനായ യേശുവേ
49) ആര് കടന്നു പോകുന്ന ശബ്ദം കേട്ടാണ് കുരടന്‍ എന്താണ് സംഭവിക്കുന്നതെന്ന് അന്വേഷിച്ചത് ?
(a) ജനങ്ങള്‍ (b) ജനക്കൂട്ടം (c) ശിഷ്യന്മാര്‍
ഉത്തരം : (b) ജനക്കൂട്ടം
50) കുരുടന്‍ യേശുവിനെ എങ്ങനെല്ലാം വിളിച്ചു ?
(a) കര്‍ത്താവേ (b) യേശുവേ (c) ദാവീദിന്റെ പുത്രനായ യേശുവേ, കര്‍ത്താവേ
ഉത്തരം : (c) ദാവീദിന്റെ പുത്രനായ യേശുവേ, കര്‍ത്താവേ